Tuesday, July 21, 2009

സായന്തിനി.


നിശയുടെ അന്തിമയാമങ്ങളില്‍


നിദ്രമയങ്ങും കണ്‍കോണുകളില്‍


ഒരു കൊച്ചുസ്വപ്നം പീലിനീര്‍ത്തി


രാവിന്‍ കാളികാതിരശ്ശീലവകന്നു മാറ്റി


സ്നിഗ്ദമാം ശ്വേത വര്‍ണ്ണരാജി


എള്ളെണ്ണമണമോലും നിലവിളക്കിന്‍ തിരികള്‍


എരിയുന്ന സുവര്‍ണ്ണമാസന്ധ്യയില്‍


തളിര്‍ താംബൂലമായി ഞാന്‍


നിന്റെ തങ്കത്താമ്പാളത്തില്‍


നിന്റെ ഏകാന്തമാം ശിരസ്സിനുള്ളിലെ


രാഗമായ് മാറിയെന്‍ വിപഞ്ചിക


16 comments:

  1. എന്തോ എവിടെയോ.. ഒരു........... താളപ്പിഴ പോലെ.........
    എന്റെ അറിവില്ലായ്മ ആവണം..

    തുടരുക ശ്രമങ്ങള്‍.. :)

    ReplyDelete
  2. സങ്കല്‍പ്പങ്ങളൊക്കെ സത്യങ്ങളാകട്ടെ,
    നിന്റെ മൊഴിമുത്തുകള്‍ ചിരഞ്ജീവികളും..

    ReplyDelete
  3. എഴുത്തിന് ഇൻഡിവിഡ്വാലിറ്റി ഉണ്ട്.അവസാനത്തെ നാലുവരികളിൽ വല്ലാത്തൊരു തരളതയുണ്ട്..ശ്വേത വർണ്ണരാജി (സ്പെക്ട്രം ഓഫ് വൈറ്റ് ലൈറ്റ്?) എന്ന് പറയുന്നതിൽ ചെറിയൊരു അപാകതയും..
    ആശംസകൾ..

    ReplyDelete
  4. വരികള്‍ നന്നായിരിയ്ക്കുന്നു.

    [ചിത്രം അപ്‌ലോഡ് ചെയ്യുമ്പോള്‍ ‘സെന്റര്‍’ സെലക്റ്റ് ചെയ്തു നോക്കൂ]

    ReplyDelete
  5. എനിയ്ക്കിഷ്ടപ്പെട്ടു...

    ReplyDelete
  6. വാക്കുകള്‍ സുന്ദരം..പക്ഷെ വരികളിലെത്തുമ്പോള്‍ ചെറിയ താളപ്പിഴ.ആശയമായി മാറുമ്പോള്‍ പിന്നേയും എന്തോ ഒരിത്.. ഒന്നുകൂടി അരിച്ചുപെറുക്കി അല്‍പ്പംകൂടി വ്യക്തതയോടെ പകര്‍ന്നു തന്നാല്‍ , നല്ല കവിതയാകും.ചര്‍ച്ചയുടെ ഭാഗമായുള്ള അഭിപ്രായമാണു കേട്ടോ. കൂടുതല്‍ നല്ലതിനായി കാത്തിരിക്കുന്നു.

    ReplyDelete
  7. നിശയുടെ അന്തിമയാമങ്ങളിൽ
    നിദ്രമയങ്ങും കൺകോണുകളിൽ
    ഒരു കൊച്ചുസ്വപ്നം പീലിനീർത്തി

    ReplyDelete
  8. സബിതാ,
    എന്റെയൊരു ബ്ലോഗത്ത് വന്നു കമന്റിട്ട ലിങ്കിൽക്കൂടി ഈ നല്ല ബ്ലോഗിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം;നന്ദി!നല്ല കവിതകൾ!

    ReplyDelete
  9. ശ്വേത വർണ്ണം? എന്ന് ചോദിക്കാൻ വന്നതായിരുന്നു. മുരളിക പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ താങ്കളുടെ എഴുത്തുകൾ ഇഷ്ടമാണ്.

    ReplyDelete
  10. എല്ലാ പോസ്റ്റുകളും വായിച്ചു ഇഷ്ടപ്പെട്ടു. പക്ഷെ മറ്റു പോസ്റ്റുകളിലൊന്നുമില്ലാത്ത ഒരു മുഴച്ചു നിക്കൽ ഭംഗിയില്ലായ്മ ഇല്ലേ എന്നു സംശയം

    ReplyDelete
  11. വായിച്ചു ഇഷ്ട്ടപ്പെട്ടു ഇനിയും ഒരുപാടു ബ്ലോഗുക വായിക്കാം അഭിപ്രായം പറയാം

    ReplyDelete
  12. പത്താം ക്ലാസ്സില്‍ മലയാളം പഠനം നിര്‍ത്തി യത് കാരണം ചോദിച്ചോട്ടെ ചില വാക്കുകളുടെ അര്‍ഥം പറഞു തരാമോ ?
    വിപഞ്ചിക ,കാളിക തിരശില

    ReplyDelete
  13. കമ്രനക്ഷത്ര രജനിയിലിന്നലെ കണ്ടുവോ നീയെന്റെ രാജഹംസത്തിനെ........

    ReplyDelete
  14. വൈകിയാണെത്തിയത്.
    ഒരു സംശയം മാത്രം
    "സായന്തിനി" എന്നൊ
    "സായന്തനി" എന്നൊ
    ഏതാണ് ശരി?

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...