Monday, June 13, 2011

അശാന്തി...

നമ്മള്‍...


പെയ്തൊഴിയാത്ത മഴയില്‍ പുതു മണ്ണിന്റെ

ഗന്ധം തേടാന്‍ കൊതിക്കുന്നവര്‍....!

തന്ത്രികളില്ലാത്ത വീണയിലും

സംഗീതത്തിനു കാതോര്‍ക്കുന്നവര്‍...

ജ്വലിക്കുന്ന യുവനങ്ങളുടെ സ്പന്ധനങ്ങളില്‍

ചക്രവാളത്തിനും അപ്പുറത്ത്

ഇരുട്ടിനെ വിരകൊള്ളിച്ചുകൊന്ടു

എരിഞ്ഞടങ്ങിയ സൂര്യന്റെ ഇന്നത്തെ

ഉദയം കാനെന്ടവര്‍..

കൂട്ടുകാരാ..

പ്രതിഭലനങ്ങളുടെ ഇരുണ്ട

വെലിചമെന്കിലുമെതാത ഇടവഴികലുന്ടാകാറില്ല...

പുലരിയുടെ ഓരോ പൊന്‍ വെളിച്ചവും

ഇരുളിന്റെ കോട്ടകള്‍ തകര്തെതുംപോള്‍

നാം കണ്ട സത്യങ്ങള്‍

ഉറക്കെ വിളിച്ചുപറയാന്‍

നമുക്ക് കഴിയട്ടെ...

Wednesday, July 29, 2009

മറക്കാനാവാത്തവ .......

വീണ്ടും വസന്തം വിരുന്നുവരാന്‍ കാത്ത്

ധ്യാനിച്ച് നില്‍ക്കുന്ന വേലിപരത്തിയെ

വാത്സല്യമൂറും മിഴികളാലിത്തിരി

ലാളിച്ചൊരുമാത്ര ഞാന്‍ നോക്കിനില്‍ക്കവേ,

ഇടവഴിയ്ക്കപ്പുറത്താവാകച്ചോട്ടില്‍ നിന്നിരു-

മിഴിയാളിയോമിന്നി മറഞ്ഞുവോ?

മുറ്റത്ത് തന്നെ ഞാന്‍ നിന്നുപോയി

മൂവന്തി മൂകം നടന്ന് വന്നീടുന്ന വേളയില്‍

വീണുനിറം മങ്ങി വാടികരിഞ്ഞ് പോം

ഓണക്കളത്തിലെ ഇത്തിരി പൂവുപോല്‍

വീണ്ടും തളിര്‍ക്കാന്‍ കഴിയാത്ത കൌമാര

സായന്തനങ്ങളില്‍ കരള്‍ പിടയ്ക്കവേ

കണ്ട് മറഞ്ഞ കിനാവുപോലെങ്കിലും

മുഗ്ദസങ്കല്പമായി നീ മുന്നില്‍ നില്‍ക്കുന്നു

ഈറന്‍ പുടവയും ചാര്‍ത്തിമുകിലിന്റെ

ജാലകപ്പളി തുറന്ന് നോക്കും ഇന്ദുലേഖ

ഏതൊരു വിഷാദഭാവത്തിന്റെ

ഈരടിചുണ്ടില്‍ കൊരുത്ത് നിന്നീടവേ

ഓര്‍ത്ത് പോയ്.....

ഓളങ്ങള്‍ താളം പിടിയ്ക്കുമാകായലിന്‍

തീരത്ത്നാം പണ്ട് തിരപോലലഞ്ഞതും

ഒരു കൊച്ച്തോണിയിലൊന്നിച്ച് പോയതും

ഓളങ്ങളില്‍ പെട്ട് സംഭ്രാന്തരായതും

എങ്ങനെ മറക്കുവാന്‍?വിരിഞ്ഞ് നില്‍ക്കുന്നൊരീ

വെള്ളാമ്പല്‍ പൂക്കളെ എങ്ങനെ മറക്കുവാന്‍???

ആകെ കരഞ്ഞ് കലങ്ങിയ കണ്ണുമായ്

അന്ന് ഞാന്‍ ചാരത്ത് വന്നു നിന്നീടവെ

‘താഴത്ത് കേഴും കിടാങ്ങള്‍ക്ക് നെയ്ത്തിരി

നാളമാവട്ടെ ഞാന്‍ എന്ന് ചോദിച്ച് പോയ്”

അന്ന് നീ മൌനത്തിന്‍ വര്‍ണ്ണകുടീരങ്ങളില്‍

നിന്നുപോയ് നിശ്ചലം തപ്തഹൃദന്തനായ്...

നീറും മനസ്സില്‍ ഒരുനെടുവീര്‍പ്പിന്റെ

നീരവശലഭങ്ങളെല്ലാമടക്കിഞാന്‍

എന്‍ വിഷാദാശ്രുബിന്ദുക്കള്‍ക്കെന്ത് നീ നല്‍കുവാന്‍

നിശ്ചലം നിന്നു നീ.....

“നിസ്വയാണിന്ന് ഞാന്‍ നിസ്സഹായയാണ് ഞാന്‍’

എന്ന് വിലപിക്കുമോരോ നിമിഷവും

അസ്പര്‍ശ്യമാമെന്റെ ശോകദളങ്ങളെ

ആരുയിര്‍ തൊട്ട് ശകലിതമാക്കിയോ

ഏതൊരു ശരത്കാലപൌര്‍ണ്ണമിയിന്നെന്റെ

ചേതസ്സില്‍ പാല്‍ നിലാവിറ്റ് പകര്‍ത്തിയോ?

ആ സൌമ്യഗന്ധമെന്നെപിരിഞ്ഞപ്പോള്‍

ആശങ്കാപൂര്‍വ്വം സ്വയം മറന്നെന്നെ ഞാന്‍

‘പിന്നെ , നിലാവെത്രവന്നുപോയി....’എന്ന്

ഇന്നലെ സന്ധ്യയ്ക്ക് പെയ്ത മഴപറഞ്ഞു.

ഒന്നും മറക്കാത്തമനസ്സുമായിന്നലെ

ഓമല്‍ നിശാഗന്ധിവീണ്ടും വിരിയവെ

വേനല്‍ കഴിഞ്ഞുള്ളൊരാദ്യമഴപോലെ

വേലിയ്ക്കല്‍ ഞാനിന്ന് വന്നുനിന്നീടവേ

നെറ്റിയില്‍ ചന്ദനം സീമന്തരേഖയില്‍ -

ഇത്തിരികുങ്കുമം ധന്യസ്മരണപോല്‍

തൊട്ടുണര്‍ത്തുന്നുവോ മിഴിത്തൂവലാല്‍ നിന്റെ

തൊട്ടിലിലുറങ്ങിടും ഉണ്ണിക്കിനാക്കളെ

‘വേണ്ട’ ഈ വേലിക്കല്‍ പൂത്ത് നില്‍ക്കും

വേളിപ്പൂവുകള്‍ നമ്മെ പരിഹസിക്കും.

കൈവിട്ട് പോയൊരുവളപ്പൊട്ട് പോല്‍

പുസ്തകത്താളില്‍ മറന്നൊരു പീലിപോല്‍

നീയിവയൊക്കെ മറന്നിടും....മുറ്റത്ത്

നാഗകുറിഞ്ഞികള്‍ പൂക്കാതിരുന്നിടില്‍.....

Tuesday, July 21, 2009

സായന്തിനി.


നിശയുടെ അന്തിമയാമങ്ങളില്‍


നിദ്രമയങ്ങും കണ്‍കോണുകളില്‍


ഒരു കൊച്ചുസ്വപ്നം പീലിനീര്‍ത്തി


രാവിന്‍ കാളികാതിരശ്ശീലവകന്നു മാറ്റി


സ്നിഗ്ദമാം ശ്വേത വര്‍ണ്ണരാജി


എള്ളെണ്ണമണമോലും നിലവിളക്കിന്‍ തിരികള്‍


എരിയുന്ന സുവര്‍ണ്ണമാസന്ധ്യയില്‍


തളിര്‍ താംബൂലമായി ഞാന്‍


നിന്റെ തങ്കത്താമ്പാളത്തില്‍


നിന്റെ ഏകാന്തമാം ശിരസ്സിനുള്ളിലെ


രാഗമായ് മാറിയെന്‍ വിപഞ്ചിക


Sunday, June 7, 2009

ഞാനറിയാതെ....


അതീതകാലത്തെയും വരാനിരിക്കുന്ന കാലത്തേതുമായ

എന്റെ എല്ലാ നന്മകളും നിനക്കര്‍ഹതപ്പെട്ടതാണ്..

എന്റെ ഗ്രാമത്തിലെ കുണ്ടനിടവഴികളുടെ സുഗന്ധം പോലെ

വഴിയരുകില്‍ പൂക്കുന്ന മുക്കുറ്റിയുടെയും കാശിത്തുമ്പയുടെയും ആദ്രതപോലെ

ഓര്‍മ്മവച്ചകാലം മുതല്‍ ഞാന്‍ നിന്റെ മനസ്സിലുണ്ടായിരുന്നു..

കാറ്റിലുലയുന്ന എന്റെ പാവാടഞൊറികളുടെ ചന്തംകാണാന്‍

എന്റെ മുടിത്തുമ്പിലൊന്ന് തൊടാന്‍

ഞാന്‍ നടന്ന് പോകുന്ന ഇടവഴിയുടെ ഗന്ധം ശ്വസിക്കാന്‍

എത്രയോതവണ ഞാനറിയാതെ നീയെന്റെ ഒപ്പമുണ്ടായിരുന്നു...

നെറ്റിത്തടത്തില്‍ നിന്നും സിന്ദൂരരേണുക്കള്‍ അടര്‍ന്ന് വീണ്

എന്റെ മൂക്കിന്‍ തുമ്പ് ചുവന്നിട്ടുണ്ടായിരുന്നു...

പൂവിലെ പൂമ്പൊടിപോലെയെന്ന് നീ പറഞ്ഞു...

ഈറന്‍ മുടിത്തുമ്പില്‍ നിന്നും നീര്‍മുത്തുകളൂര്‍ന്ന് വീണ്

എന്റെ പിന്നഴക് നനഞ്ഞിട്ടുണ്ടായിരുന്നു....

പുല്‍ക്കൊടിതുമ്പിലെ ഹിമകണം പോലെയെന്ന് നിന്റെ മര്‍മ്മരം....

Sunday, May 31, 2009

കൊഴിഞ്ഞു പോയ എന്റെ നീര്‍മാതളം...




ഓര്‍മ്മകള്‍ക്കെന്നും പ്രിയമായിരുന്ന വരികളെഴുതിയ എന്റെ പ്രിയ്യപ്പെട്ട കഥാകാരി......ഇത്തിരി സുഗന്ധമായി എന്റെ മനസ്സില്‍ വിരിഞ്ഞ് നിന്നിരുന്ന നീര്‍മാതളപൂവുകള്‍....ഇനിയെന്റെ ഓര്‍മ്മകളില്‍ എനിക്ക് നഷ്ടമായ നീലാംബരി.....


പെണ്ണെഴുത്തിന്റെ അപൂര്‍വ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയവ ഇന്നും നിറമൊട്ടും മങ്ങാതെ....


എന്റെ ആമി......ഇനി ഞാനെന്റെ നിലവിളി ആരോട് പങ്ക് വയ്ക്കും????


എന്റെ വിതുമ്പല്‍ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയും???


എന്നെ എനിക്ക് നഷ്ടമാവുന്ന ദിനങ്ങളില്‍ ഏതൊരാളിന്റെ ചിന്തകള്‍ എന്റെ മൌഢ്യത്തിനു മേല്‍ ഊര്‍ജ്ജപ്രവാഹിനിയാകും???/


എനിക്കറിയില്ല...നഷ്ടം എനിക്കാണ്..


എനിക്ക് മാത്രമാണ്.....


മുന്‍പ് വലിയ സിന്ദൂരതിലകവും പുഷ്യരാഗ മൂക്കുത്തിയും


എന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങള്‍ പകര്‍ന്ന് തന്നിരുന്നു...


പിന്നീട് പര്‍ദയണിഞ്ഞ് മനുഷ്യരുടെ സ്പര്‍ദയ്ക്ക് മേല്‍ ചിലമ്പോങ്ങിനിന്ന


പ്രിയം നിറഞ്ഞ സ്ത്രീത്വം...


ലക്ഷ്മണരേഖപോല്‍ എന്നിലെ സ്ത്രീയുടെ രക്ഷാവലയമായ് തീര്‍ന്ന്....


ഇനി ഞാനെങ്ങനെ ദുസ്വപ്നങ്ങളില്ലാതെ രാവുവെളുപ്പിക്കും....


എന്റെ വരികള്‍ക്ക് മേല്‍ ആരിനി ചന്ദനസുഗന്ധം പൂശി കുളിരേകും...????


എന്റെ നഷ്ടം ഞാനിനി ആരൊട് പങ്ക് വയ്ക്കും...????


ഇനി വരികളിലൂടെ ....വായിച്ച് വായിച്ച് ഹൃദിസ്തമായ വരികളിലൂടെ മാത്രം ഇവിടെ എന്നോടൊപ്പം....


ഇനിയും പുതിയ നീര്‍മാതളങ്ങള്‍ ആര്‍ക്കുള്ളതാണ്??


എനിക്കൊന്നും അറിയില്ല....


തനിച്ചായത് ഞാനാണ്...


നഷ്ടമായത് എന്റെ കരുത്തും കരുണയുമാണ്....


ഇനി ഞാനിവിടെ ഒറ്റയ്ക്ക്......


ഇനിയിവിടെ നീര്‍മാതളങ്ങള്‍ പൂക്കുമോ.....?


നീലാംബരി ഒഴുകി നിറയുമോ????


Friday, May 22, 2009

ഹൃദയത്തിന്റെ സുല്‍ത്താന്‍ ...


എന്റെ കുഞ്ഞ് വിഷാദത്തിന്റെ ഈന്തപ്പനകള്‍ക്ക് ഇടയിലൂടെ

അറബിക്കഥയുടെ മായാപ്രഭ നിറച്ച് കൊണ്ട്

എന്റെ സ്വപ്ന വിഭ്രാന്തികള്‍ക്ക് നേരെ

അത്ഭുതവിള്‍ക്ക് കൊളുത്തി നീ വന്നു...

എന്റെ ഭ്രാന്തന്‍ ചിന്തകളിലും കുറുമ്പിന്റെ കുപ്പിവളകളിലും

അത്തറിന്റെ മണം പൂശി ഹൃദയത്തോട് ചേര്‍ത്ത് വച്ചു....

മരുഭൂമിയിലെ എന്റെ ഒയാസീസ്...

ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് പോയ എന്നെ

നീ നിന്റെ നിഴല്പോലെ ചേര്‍ത്ത് പിടിച്ചു...

ചുടുവെയിലിലും നിന്റെ വിരലുകള്‍

എന്റെ താന്ത ശരീരത്തിന് കുളിരായി....

ആയിരത്തൊന്ന് രാവുകളുടെ സുഗന്ധമുള്ള നീ

എന്നെ നിന്റെ സ്വപ്നങ്ങളുടെ രാജകുമാരിയാക്കി..

ഇപ്പോള്‍ ഞാന്‍ പോലുമറിയാതെ

നീ എന്റെ ഹൃദയത്തിന്റെ സുല്‍ത്താനും...

Thursday, May 7, 2009

നിന്റെ ഓര്‍മ്മകളില്‍


ഇരുട്ട് വീണുനനഞ്ഞമുറി

ശ്വാസം മുട്ടിക്കുന്ന ചിന്തകള്‍

സ്വപ്നങ്ങള്‍ പിണങ്ങിയകലുന്നത്

കിനാവെന്നോണം എനിക്ക് കാണാം...

നാമിവിടെ...............???????

നമ്മളോ..........???????

ഞാന്‍ തനിച്ചല്ലേയുള്ളൂ...

എന്തിനാണീവാതില്‍ ചാരിയിരിക്കുന്നത്??

ഹാ ഹാ!!!ചാരിയത് വാതിലല്ലല്ലോ കൂട്ട്കാരാ

നിന്റെ ഹൃദയമല്ലേ?

എന്തേ നീ മൌനിയായി???

ചിന്തകള്‍ വേട്ടനായേപ്പോല്‍ ചീറിയടുക്കുമ്പോള്‍

നീ നിലവിളിക്കൂ....

നിന്റെയീ നീറുന്ന മൌനത്തേക്കാള്‍ സുന്ദരമാണത്.

എന്താണ് നീ ഭയക്കുന്നത്?

നീ നിന്റെ സ്വപ്നങ്ങളെ സ്നേഹിക്കുന്നുവോ??

ഉവ്വ്,...എന്റെ മൌനത്തേക്കാള്‍

എന്റെ ദുഖത്തേക്കാള്‍

ഒരുപക്ഷേ എന്നേക്കാള്‍......

നീ പോകരുത്....വരൂ...

എന്റെ കൈത്തലം നിന്റെ

കൈക്കുള്ളില്‍ ഒതുക്കിവയ്ക്കാം...

നീ തിരിഞ്ഞ്നടക്കുന്ന്നുവോ?

നില്‍ക്കൂ.. ഞാനും......

എനിക്കീ ഏകാന്തതവയ്യ...

ജ്വരം പിടിക്കുന്നഓര്‍മ്മകളില്‍

എന്നെ കുഴിച്ച്മൂടാന്‍ വയ്യ.....

നില്‍ക്കൂ...നിന്നെ ഞാനിനി

ഭ്രാന്തന്‍ ചിന്തകള്‍കൊണ്ട് ശല്യപ്പെടുത്തില്ല

എന്നെ തനിച്ചാക്കി നീ പോകുവാണോ...????

നില്‍ക്കൂ കൂട്ട്കാരാ......ഞാനും..........