Sunday, June 7, 2009

ഞാനറിയാതെ....


അതീതകാലത്തെയും വരാനിരിക്കുന്ന കാലത്തേതുമായ

എന്റെ എല്ലാ നന്മകളും നിനക്കര്‍ഹതപ്പെട്ടതാണ്..

എന്റെ ഗ്രാമത്തിലെ കുണ്ടനിടവഴികളുടെ സുഗന്ധം പോലെ

വഴിയരുകില്‍ പൂക്കുന്ന മുക്കുറ്റിയുടെയും കാശിത്തുമ്പയുടെയും ആദ്രതപോലെ

ഓര്‍മ്മവച്ചകാലം മുതല്‍ ഞാന്‍ നിന്റെ മനസ്സിലുണ്ടായിരുന്നു..

കാറ്റിലുലയുന്ന എന്റെ പാവാടഞൊറികളുടെ ചന്തംകാണാന്‍

എന്റെ മുടിത്തുമ്പിലൊന്ന് തൊടാന്‍

ഞാന്‍ നടന്ന് പോകുന്ന ഇടവഴിയുടെ ഗന്ധം ശ്വസിക്കാന്‍

എത്രയോതവണ ഞാനറിയാതെ നീയെന്റെ ഒപ്പമുണ്ടായിരുന്നു...

നെറ്റിത്തടത്തില്‍ നിന്നും സിന്ദൂരരേണുക്കള്‍ അടര്‍ന്ന് വീണ്

എന്റെ മൂക്കിന്‍ തുമ്പ് ചുവന്നിട്ടുണ്ടായിരുന്നു...

പൂവിലെ പൂമ്പൊടിപോലെയെന്ന് നീ പറഞ്ഞു...

ഈറന്‍ മുടിത്തുമ്പില്‍ നിന്നും നീര്‍മുത്തുകളൂര്‍ന്ന് വീണ്

എന്റെ പിന്നഴക് നനഞ്ഞിട്ടുണ്ടായിരുന്നു....

പുല്‍ക്കൊടിതുമ്പിലെ ഹിമകണം പോലെയെന്ന് നിന്റെ മര്‍മ്മരം....

36 comments:

 1. നനുത്ത കുറെ ഏറെ ഓര്‍മ്മകള്‍ മടക്കി കൊണ്ട് വരുന്നു .... കുറെ വര്‍ഷങ്ങള്‍ പിന്നോട്ട് പോയി.... നന്ദി

  ReplyDelete
 2. ha ha appa ningalum ivide puthiyatha???

  ReplyDelete
 3. ithentha marimaayam?? ithevidunnaa? ee paattu varane??

  ReplyDelete
 4. dear friend,
  can you tell me how can we set these back ground music..please post in my comment box with details..

  ReplyDelete
 5. പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം പോലെ മനോഹരം

  ReplyDelete
 6. എത്ര സുന്ദര വരികൾ! അതിലെത്ര പ്രണയഭാവങ്ങൾ!

  ഈ വരികൾ ഏതെങ്കിലും പെങ്കൊച്ചിനയച്ചു കൊടുത്താൽ സദുദ്ദേശം സഫലമാകും. ഉറപ്പ്.

  ReplyDelete
 7. സബിതതന്‍ തൂലിക സ്വയമറിയാതെയിന്നു -
  താളുകളില്‍(ബ്ലോഗില്‍ ) നിറചാരുതയണിയിച്ചപ്പോള്‍ ...
  'ഞാനറിയാതെ ' യേതോ ഗ്രാമീണ ചാരുത -
  നിറചാര്‍ത്തണിയിക്കുന്നെന്‍ സ്വപ്നങ്ങളിലിന്നു ....

  ReplyDelete
 8. ദീപാരാധനയ്ക്ക് പോയതോർക്കുന്നു ഞാൻ…
  “നീർക്കണങ്ങളൂർന്ന് വീണ്…, പിന്നെഴക് നനഞ്ഞിട്ടുണ്ടായിരുന്നു..”
  ...സബീ,.....കമല, കമല……

  ReplyDelete
 9. ഒരു ഗ്രാമത്തിന്റെ വിശുദ്ധി ... അത്രമാത്രം പറയുന്നു

  ReplyDelete
 10. ആ ഒറ്റയടിപ്പാതയില്‍ നിന്നും
  കാല്‍പാടുകളെ മായ്ച്ച് എത്രയോ മഴ വന്നുപോയി...
  എങ്കിലും ഹൃദയത്തില്‍ കൊണ്ടത്...

  ReplyDelete
 11. ഇനിയും പറഞ്ഞോളു ഞാനിവിടെയുണ്ട്‌

  ReplyDelete
 12. ഓര്‍മ്മകള്‍.........ഓര്‍മ്മകള്‍........ഓടക്കുഴലൂതീ.... (സ്ഫടികത്തിലെ പാട്ടാണ്‌ ഇതു വായിക്കുംബോള്‍ പെട്ടെന്നോര്‍മ്മ വരുന്നത്‌)

  ReplyDelete
 13. ഹൃദ്യമായ വരികൾ..
  പറഞ്ഞ് വന്ന് മുഴുവനാക്കാതെ പെട്ടെന്ന് നിർത്തിയ പോലെ തോന്നി..
  ഇനിയുമെഴുതിച്ചേർത്തിരുന്നെങ്കിൽ..

  ReplyDelete
 14. വായിച്ചു തീര്‍ന്നപ്പോള്‍, ഈ മരുഭൂമി മുഴുവനും ഹരിതാഭമായത് പോലെ... മുഴുമിക്കാന്‍ വായനക്കാരുടെ മനം മത്സരിക്കുന്നുണ്ട്....

  ReplyDelete
 15. എന്‍റെ എല്ലാ നന്‍മകളും നിനക്ക് അര്‍ഹതപ്പെട്ടതാണ്, എന്‍റെ ഗ്രാമത്തിലെ കുഞ്ഞിടവഴിയുടെ സൌന്ദര്യം പോലും ,എന്നായിരുന്നെങ്കില്‍ കുറച്ചുകൂടി സൌന്ദര്യം തോന്നിയേനെ അതുകൊണ്ട് നന്നായില്ലന്നു അര്‍ത്ഥമില്ല മനോഹരം ഹൃദയ സ്പര്‍ശി ആശംസകള്‍

  ReplyDelete
 16. ഏതാനും വരികളിലൂടെ എവിടേക്കൊ കൂട്ടികൊണ്ട് പോയി.ആശംസകള്‍

  ReplyDelete
 17. ഒരു കാലത്തിന്റെ ആര്‍ദ്രതയൂറുന്ന, പ്രണയം കിനിയുന്ന വരികള്‍....

  പത്തുകൊല്ലത്തിനിപ്പുറവും അപ്പുറവും തമ്മില്‍ എനൊതൊരന്തരം....
  ഇന്നത്തെ പ്രണയവും കാല്‍പ്പനികതയും, അന്നത്തേതും തമ്മില്‍!

  അഭിനന്ദനങ്ങള്‍!

  ReplyDelete
 18. ...ഓര്‍മ്മകളുടെ സ്പര്‍ശം..

  ReplyDelete
 19. Pinne kanneerunangi ente mughappoovum... Nannayirikkunnu. Ashamsakal..!!!

  ReplyDelete
 20. pengale...aa vazhiyum avyaktham ..ente blogilippolum sangeethamilla..!!

  ReplyDelete
 21. perariya poovin sugandamariyunnu njan

  www.e-ezhuth.blogspot.com
  www.salimonsdesign.blogspot.com

  ReplyDelete
 22. എല്ലാവര്‍ക്കും നന്ദി...
  പിന്നെ ഞാന്‍ ഒരു നവോഡയെപ്പോലെ സുന്ദരിയായ എന്റെ ഗ്രാമത്തിലേയ്ക്ക് പോവുകയാണ്....
  തിരിച്ച് വന്നതിന് ശേഷം കാണാം....

  ReplyDelete
 23. നന്നായിരിക്കുന്നു.

  ReplyDelete
 24. welcome to http//manvilakku.ning.com

  ReplyDelete
 25. സുന്ദരം..ഒരു കുളിര്‍കാറ്റുപോലെ..

  ReplyDelete
 26. നന്നായി, ബ്ലോഗില്‍ വരാന്‍ താമസിച്ചു എന്ന് തോന്നി. വരികള്‍ അതി മനോഹരം. പിന്നെ കാട്ടൂര്‍ സ്കൂള്‍ അറിയുമോ? എന്റെ ഒരു പഴയ പോസ്റ്റില്‍ കമന്റ്‌ കണ്ടു, മറുപടി തരാന്‍ വൈകി എന്നതില്‍ ഒരു ക്ഷമാപണം. എന്തായാലും ആശംസകള്‍

  ReplyDelete
 27. ശെരിക്കും എന്താവാം ഉദ്ദേശിച്ചിരിക്കുക??

  ReplyDelete
 28. വളരെ ഇഷ്ടപ്പെട്ടു. ‘കുണ്ടനിടവഴി ഒഴിച്ച്’ ആശംസകൾ, അഭിനന്ദനങ്ങൾ!

  ReplyDelete
 29. 6 thavana vaayichu. verendu parayaan........

  ReplyDelete
 30. കാഞ്ഞിരപ്പൂക്കള്‍ കൊഴിഞ്ഞുവീണ
  സുഗന്ധപൂരിതമായ ഇടവഴിയിലൂടെ
  കണ്ടറിയാതെ കൊണ്ടറിഞ്ഞും
  അറിഞ്ഞപ്പോള്‍ അറിയാതേയും,

  എന്നെ അറഞ്ഞിട്ടും ഞാന്‍
  അറയാതയും പോയവര്‍ ...

  ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...