Wednesday, July 29, 2009

മറക്കാനാവാത്തവ .......

വീണ്ടും വസന്തം വിരുന്നുവരാന്‍ കാത്ത്

ധ്യാനിച്ച് നില്‍ക്കുന്ന വേലിപരത്തിയെ

വാത്സല്യമൂറും മിഴികളാലിത്തിരി

ലാളിച്ചൊരുമാത്ര ഞാന്‍ നോക്കിനില്‍ക്കവേ,

ഇടവഴിയ്ക്കപ്പുറത്താവാകച്ചോട്ടില്‍ നിന്നിരു-

മിഴിയാളിയോമിന്നി മറഞ്ഞുവോ?

മുറ്റത്ത് തന്നെ ഞാന്‍ നിന്നുപോയി

മൂവന്തി മൂകം നടന്ന് വന്നീടുന്ന വേളയില്‍

വീണുനിറം മങ്ങി വാടികരിഞ്ഞ് പോം

ഓണക്കളത്തിലെ ഇത്തിരി പൂവുപോല്‍

വീണ്ടും തളിര്‍ക്കാന്‍ കഴിയാത്ത കൌമാര

സായന്തനങ്ങളില്‍ കരള്‍ പിടയ്ക്കവേ

കണ്ട് മറഞ്ഞ കിനാവുപോലെങ്കിലും

മുഗ്ദസങ്കല്പമായി നീ മുന്നില്‍ നില്‍ക്കുന്നു

ഈറന്‍ പുടവയും ചാര്‍ത്തിമുകിലിന്റെ

ജാലകപ്പളി തുറന്ന് നോക്കും ഇന്ദുലേഖ

ഏതൊരു വിഷാദഭാവത്തിന്റെ

ഈരടിചുണ്ടില്‍ കൊരുത്ത് നിന്നീടവേ

ഓര്‍ത്ത് പോയ്.....

ഓളങ്ങള്‍ താളം പിടിയ്ക്കുമാകായലിന്‍

തീരത്ത്നാം പണ്ട് തിരപോലലഞ്ഞതും

ഒരു കൊച്ച്തോണിയിലൊന്നിച്ച് പോയതും

ഓളങ്ങളില്‍ പെട്ട് സംഭ്രാന്തരായതും

എങ്ങനെ മറക്കുവാന്‍?വിരിഞ്ഞ് നില്‍ക്കുന്നൊരീ

വെള്ളാമ്പല്‍ പൂക്കളെ എങ്ങനെ മറക്കുവാന്‍???

ആകെ കരഞ്ഞ് കലങ്ങിയ കണ്ണുമായ്

അന്ന് ഞാന്‍ ചാരത്ത് വന്നു നിന്നീടവെ

‘താഴത്ത് കേഴും കിടാങ്ങള്‍ക്ക് നെയ്ത്തിരി

നാളമാവട്ടെ ഞാന്‍ എന്ന് ചോദിച്ച് പോയ്”

അന്ന് നീ മൌനത്തിന്‍ വര്‍ണ്ണകുടീരങ്ങളില്‍

നിന്നുപോയ് നിശ്ചലം തപ്തഹൃദന്തനായ്...

നീറും മനസ്സില്‍ ഒരുനെടുവീര്‍പ്പിന്റെ

നീരവശലഭങ്ങളെല്ലാമടക്കിഞാന്‍

എന്‍ വിഷാദാശ്രുബിന്ദുക്കള്‍ക്കെന്ത് നീ നല്‍കുവാന്‍

നിശ്ചലം നിന്നു നീ.....

“നിസ്വയാണിന്ന് ഞാന്‍ നിസ്സഹായയാണ് ഞാന്‍’

എന്ന് വിലപിക്കുമോരോ നിമിഷവും

അസ്പര്‍ശ്യമാമെന്റെ ശോകദളങ്ങളെ

ആരുയിര്‍ തൊട്ട് ശകലിതമാക്കിയോ

ഏതൊരു ശരത്കാലപൌര്‍ണ്ണമിയിന്നെന്റെ

ചേതസ്സില്‍ പാല്‍ നിലാവിറ്റ് പകര്‍ത്തിയോ?

ആ സൌമ്യഗന്ധമെന്നെപിരിഞ്ഞപ്പോള്‍

ആശങ്കാപൂര്‍വ്വം സ്വയം മറന്നെന്നെ ഞാന്‍

‘പിന്നെ , നിലാവെത്രവന്നുപോയി....’എന്ന്

ഇന്നലെ സന്ധ്യയ്ക്ക് പെയ്ത മഴപറഞ്ഞു.

ഒന്നും മറക്കാത്തമനസ്സുമായിന്നലെ

ഓമല്‍ നിശാഗന്ധിവീണ്ടും വിരിയവെ

വേനല്‍ കഴിഞ്ഞുള്ളൊരാദ്യമഴപോലെ

വേലിയ്ക്കല്‍ ഞാനിന്ന് വന്നുനിന്നീടവേ

നെറ്റിയില്‍ ചന്ദനം സീമന്തരേഖയില്‍ -

ഇത്തിരികുങ്കുമം ധന്യസ്മരണപോല്‍

തൊട്ടുണര്‍ത്തുന്നുവോ മിഴിത്തൂവലാല്‍ നിന്റെ

തൊട്ടിലിലുറങ്ങിടും ഉണ്ണിക്കിനാക്കളെ

‘വേണ്ട’ ഈ വേലിക്കല്‍ പൂത്ത് നില്‍ക്കും

വേളിപ്പൂവുകള്‍ നമ്മെ പരിഹസിക്കും.

കൈവിട്ട് പോയൊരുവളപ്പൊട്ട് പോല്‍

പുസ്തകത്താളില്‍ മറന്നൊരു പീലിപോല്‍

നീയിവയൊക്കെ മറന്നിടും....മുറ്റത്ത്

നാഗകുറിഞ്ഞികള്‍ പൂക്കാതിരുന്നിടില്‍.....

82 comments:

 1. വീണ്ടും ഒത്തിരി നല്ല പദങ്ങള്‍.

  ReplyDelete
 2. ഇത് വരവൂരാന് സമര്‍പ്പിക്കുന്നു.“തിരകളുയരുകയാണ്” എന്ന അദ്ദേഹത്തിന്റെ പോസ്റ്റിനുള്ള ഒരു മറുപടി....

  ReplyDelete
 3. nannayirikkunnu....nalla varikal undu....pakshe aavasyamillatha varikalum undu...athu nalla varikalude sawdharyam kalayum...kurachu koodi onnu edit cheyyamaayirunnu kavitha......onnukoodi othukki....

  ReplyDelete
 4. “വീണ്ടും തളിർക്കാൻ കഴിയാത്ത കൌമാര സായന്തനങ്ങൾ”
  കൌമാരം പോരേ..? (വെറും സംശയമാണേ..)

  അസൂയ തോന്നുന്നു ഇതിലെ ഏതെങ്കിലും ഒരു വരിയെങ്കിലും എഴുതാൻ കഴിഞ്ഞെങ്കിൽ...!!
  അതിമനോഹരം...

  ReplyDelete
 5. നന്നായിരിക്കുന്നു.നല്ല വരികൾ

  ReplyDelete
 6. സുന്ദരമായ വരികള്‍... നന്നായി.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. സബിതാ ഒത്തിരി നന്ദി ഈ സമർപ്പണത്തിനു ഈ വരികളിലെ നോവുകൾ എനിക്കു തിരിച്ചറിയാനാവുന്നു..

  പക്ഷെ....

  എങ്ങനെ മറക്കും
  നീ വരും വഴിയിലെ
  കാത്തിരിപ്പ്‌....
  നിറഞ്ഞ തണലിനും
  വിരിഞ്ഞ പൂക്കൾക്കുമൊപ്പം
  ഒരിക്കലും വാടാ
  പ്രണയവുമായ്‌


  ഒത്തിരി.. ഇഷ്ടപ്പെട്ടു.... ഇത്‌

  മറക്കാനാവാത്തത്‌..

  ReplyDelete
 9. ആദ്യായിട്ടാ ഈ ബ്ലോഗില്‍ വരുന്നേ.. വൈകിയതില്‍ വിഷമം തോന്നുന്നു.. വല്ലാതെ വിഷമിപ്പിക്കുന്നുണ്ടുട്ടോ..

  അക്ഷരതെറ്റുകള്‍ കുറച്ചു അവിടവിടെയായി ഉണ്ട് ..അതൊന്നു തിരുത്തിയാല്‍ വായന കൂടുതല്‍ ഹൃദ്യമാവും

  ReplyDelete
 10. സബിത കുമാരേട്ടന്‍ പറഞ്ഞപോലെ അസൂയ തോന്നുന്നു. മനോഹരം എന്നല്ല അതി മനോഹരം, പ്രിയ കൂട്ടുകാരി ഇനിയും നിന്റെ തൂലികകളില്‍ നിന്നും കരുത്തുറ്റ സൃഷ്ടികള്‍ പിറക്കട്ടെ, അതിനു വേണ്ടി എന്നും പ്രാര്‍ത്ഥിക്കുന്നു.

  "പിന്നെ നിലവെത്ര വന്നു പോയി.....എന്ന്,
  ഇന്നലെ സന്ധ്യക്ക്‌ പെയ്ത മഴ പറഞ്ഞു
  (ഒരുപാട്‌ ഇഷ്ടമായി ഈ വരികള്‍)

  ReplyDelete
 11. വേനൽകഴിഞ്ഞുള്ള ആദ്യമഴ പോലെ...
  നിന്റെ അക്ഷരങ്ങളും എന്നിലേക്ക് പൊയ്തൊഴിയുന്നു. ഇവിടെ ഞാനിനിയും കാത്തിരിക്കാം ഈ ക്ഷരം പിടിക്കാത്ത വാക്കുകൾ പൊയ്തിറങ്ങുന്നതും കാത്ത്. കൂലം കൊത്തിയൊഴുകുന്ന ഈ വാക്കുകൾ എത്രനേരം പൊയ്താലും എത്ര അകലത്തിൽ ചാറിയാലും നനഞ്ഞിരിക്കാൻ കൊതിയാകുന്നു.

  ആശംസകൾ
  നരി

  ReplyDelete
 12. നിലാവ് പോലെ സുന്ദരമായ വരികള്‍ ....സബിത...ശരിക്കും മനോഹരം

  ReplyDelete
 13. സബിതാ നന്ദി... വരികള്‍ക്ക് പേരറിയാപ്പൂക്കളുടെ ഭംഗിയും ഗന്ധവും... നല്ല വരികള്‍.... ഒപ്പം മനസ്സില്‍ നഷ്ട്ടബോധവും.... സ്നേഹപൂര്‍വ്വം സുഹൃത്ത്‌ മുള്ളൂക്കാരന്‍...

  ReplyDelete
 14. പളുങ്ക്‌ മണികള്‍ പോലെ മനോഹരമായ മലയാള പദങ്ങള്‍ കൊണ്ട്‌ അമ്മാനമാടുവാന്‍ കഴിവുള്ളവര്‍ അന്യം നിന്ന് പോയിട്ടില്ല എന്നറിയുന്നതില്‍ അവാച്യമായ ആനന്ദം തോന്നുന്നു. അഭിനന്ദനങ്ങള്‍...

  ReplyDelete
 15. ഇതിലെ ഓരോ വരിയും എപ്പോളൊക്കെയോആരെങ്കിലുമൊക്കെ അനുഭവിച്ചിട്ടുണ്ടാവാം എന്ന് കരുതുന്നു.
  വിനുവേട്ടാ....സ്വകീയ വികാരങ്ങള്‍ കടലാസ്സില്‍ നിരത്തിവച്ചഹങ്കരിക്കുന്ന എന്നേക്കാള്‍ എത്രയോ മഹാന്മാരാണ് മറ്റുള്ളവര്‍.....
  മുള്ളൂക്കാരാ...കളവൊളിപ്പിക്കുന്ന കുട്ടിയെ പോലെ ചുണ്ടിലൊളിപ്പിച്ച പുഞ്ചിരി-മറ്റൊന്നാവാന്‍...

  ReplyDelete
 16. സബിതയുടെ വരികളിലെ സ്മരണകള്‍ സത്യത്തില്‍ എനിയ്ക്ക് തരുന്നത് ദുഖമാണ് .അത് വരികളിലെ മഹത്വം കൊണ്ട് തന്നെ. വരികളിലെ ,നാട്ടുവഴികളും വേലിപ്പൂക്കളും കാത്തുനില്‍പ്പും എല്ലാം...എല്ലാം ...
  സത്യത്തില്‍ എനിയ്ക്ക് കിട്ടാത്ത കാലത്തെ കാണിച്ചു തന്നു കൊതിപ്പിയ്ക്കുകയാണ് അല്ലെ .
  തെരുവിന്റെയും വാഹനങ്ങളുടെയും പരക്കം പായുന്ന ഇരുകാലികളുടെയും നഗരത്തില്‍ സ്വപ്‌നങ്ങള്‍ പൊഴിച്ചു ജീവിച്ചവന് നാട്ടിന്‍പുറ സ്മൃതികള്‍ എന്നും ഊര്‍ജ്ജം പകരും തീര്‍ച്ച... ആശംസകള്‍

  ReplyDelete
 17. സബിതാ, മനോഹര വരികള്‍

  ReplyDelete
 18. സബിത,

  എന്റെ ബ്ലോഗത്തു വന്ന് കമന്റു ചെയ്തതിനാൽ ഇപ്പോൾ സബിതയുടെ ഈ നല്ല ബ്ലോഗിൽ എത്താൻ കഴിഞ്ഞു സന്തോഷം നന്ദി! കവിത കൊള്ളാം. ബാക്കി ഒക്കെ വലിയെ വായിക്കുന്നുണ്ട്‌!

  ReplyDelete
 19. വായിക്കാൻ നല്ല രസം. മനോഹരമായ വരികൾ. അർത്ഥവൈരുദ്ധ്യമില്ലാതെ എഴുതണമെന്ന് പ്രാർത്ഥിക്കുന്നു.

  കായലും ആമ്പലും, പാൽനിലാവിന്റെ സൌമ്യഗന്ധം, മിഴിയാളിയോ, മൂവന്തി മൂകം നടന്ന് വന്നു എന്നിങ്ങനെ തോന്നി. കാര്യമുണ്ടാവാൻ വഴിയില്ല.

  (ഞാൻ ഒരു കവിയോ സാഹിത്യകാരനോ എന്തിന് ഒരു ആധാരം എഴുത്തുകാരൻ കൂടിയല്ല, വെറും ആസ്വാദകൻ മാത്രം വിരോധം തോന്നിയെങ്കിൽ ക്ഷമിക്കണം)

  ReplyDelete
 20. നല്ല വരികള്‍..മനോഹരമായിരിക്കുന്നു..
  എങ്ങനെയോ,ഞാന്‍ ഈ ബ്ലോഗ്‌ കാണാറേ ഇല്ല ട്ടോ..
  എന്‍റെ സമയക്കുറവ് മൂലമായിരിക്കും..

  ReplyDelete
 21. എന്റെ ബ്ലോഗിലെ കമന്റിലൂടെ ഇവിടെയെത്തി.പക്ഷെ നിറയെ കവിതകളാണ്,എനിക്കൊട്ടും വഴങ്ങാത്തത്!.എന്നാലും കുറച്ച് സമയം ഇവിടെ ചിലവഴിച്ചു.പൊതുവെ ലേ ഔട്ട് ഒന്നു ശരിയാക്കണം .എവിടെ തുടങ്ങണം? ,ആദ്യമേത് അവസാനമേത്? ഞാനാകെ ചുറ്റിത്തിരിഞ്ഞു.ഇടതു വശത്തെ ഇന്‍ഡക്സില്‍ നിന്നു ലിങ്കു ശരിയായി പോവുന്നില്ല.

  ReplyDelete
 22. ഇങ്ങിനെ താളമൊപ്പിച്ച്, രസിച്ച് വായിക്കാവുന്ന കവിതകള്‍ ബ്ലോഗില്‍ വിരളമായെ കണ്ടിട്ടുള്ളൂ. നന്നായിരിക്കുന്നു.

  ReplyDelete
 23. Nalla varikal... Manoharam, Ashamsakal...!!!

  ReplyDelete
 24. ഓളങ്ങള്‍ താളം പിടിക്കുമാ കായലില്‍
  തീരത്ത് നാം പണ്ട് തിര പോലലിഞ്ഞതും
  ഒരു കൊച്ചു തോണിയിലോന്നിച്ച് പോയതും..
  ഓളങ്ങളില്‍ പെട്ട് സംഭ്രാന്തരായതും ..

  നല്ല വരികള്‍ സബിത ചേച്ചി...

  നെറ്റിയില്‍ ചന്ദനം സീമന്തരേഖയില്‍-
  ഇത്തിരി കുങ്കുമം ധന്യസ്മരണ പോല്‍
  തൊട്ടുണര്‍ത്തുന്നുവോ മിഴിത്തൂവലാല്‍ നിന്റെ
  തൊട്ടിലിലുറങ്ങിടും ഉണ്ണികിനാക്കളെ
  ഒരുപാട്‌ ഇഷ്ടമായി ഈ വരികള്‍...
  ഇനിയും എഴുതുക..
  ആശംസകള്‍..

  ReplyDelete
 25. നീയവയൊക്കെ മറന്നിടും'
  മനസ്സിൽ നൊമ്പരം നിറഞ്ഞു വരുന്നല്ലോ സബിതാ

  ReplyDelete
 26. പുതുകവിതയുടെ രസം
  അറിയുന്നു ഞാനീവരികളില്‍
  നന്നായിട്ടുണ്ട്

  ReplyDelete
 27. വളരെ ഇഷ്ടപ്പെട്ടു

  ReplyDelete
 28. വരണ്ടുവിണ്ട ബ്ളോഗൻ കവിതകൾക്കിടയിൽ
  ഒരു വസന്തം..

  കേട്ടുപഴകിയ സംജ്ഞകൾ ഇല്ലാതില്ല..

  ReplyDelete
 29. ചേച്ചി...നന്നായിണ്ട് ട്ടോ കവിത...
  ശബ്ദതാരാവലി എടുത്ത് പിടിച്ചോണ്ട് വേണല്ലോ ഈ ബ്ലോഗ്‌ലിക്ക് വരാന്‍... :O

  ReplyDelete
 30. ഈരടികളും ... കവിത്വം തുളുമ്പുന്ന വാക്കുകളും... വീണ്ടും കവിത പഴയ സൌന്ദര്യം ഉള്‍ക്കൊണ്ടു വരികയാണോ? മനോഹരം!!!

  ReplyDelete
 31. എല്ലാ അഭിപ്രായങ്ങള്‍ക്കും മനസ്സുനിറഞ്ഞ നന്ദി.....

  ReplyDelete
 32. വരികള്‍ വളരെ ഇഷ്ടമായി!
  ആശമ്സകള്‍ !

  ReplyDelete
 33. ജീവിതാരംഭത്തിൽ മനസ്സിൽ‌പ്പതിഞ്ഞ പ്രകൃതിയുടെയും സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും പ്രാണമുദ്രകൾ എപ്പോഴും ആത്മാവിൽ സൂക്ഷിക്കാൻ കഴിയുക ഒരു സുകൃതമാണ്.അവ മനസ്സും ജീവിതവും വരണ്ടുപോകാതെ കാത്തുരക്ഷിക്കുന്നു.

  ReplyDelete
 34. ബാലചന്ദ്രന്‍ സാര്‍,നന്ദി.

  ReplyDelete
 35. കൊള്ളാം....
  വളരെ മനോഹരമായിട്ടുണ്ട്.
  നല്ല ഭാവന....
  ആധികാരികമായി പറയാന്‍ അറിയില്ലെങ്കിലും............

  ReplyDelete
 36. പ്രിയസഹോദരി സബിതബാല,
  ഞാൻ “നാറാണത്ത്“ , ഇതാണ് എന്റെ ബ്ലോഗർ ഐഡി.എന്റെ ഒരു ബ്ലോഗിൽ സബിത കമന്റും ഇട്ടിട്ടുണ്ട്, നാം ഇതിനുമുൻപ് പരിചയപെട്ടിട്ടില്ല, താമസിക്കാതെ കാണാം എന്നുകരുതുന്നു ഈശ്വരൻ കടാക്ഷിച്ചാൽ.
  ഞാൻ സബിതയുടെ എല്ലാകവിതകളും വായിച്ചിട്ടില്ല, ചിലതൊക്കെ വായിച്ചിട്ടുണ്ട്, അവസാനം വായിച്ചത് മറക്കാനാവാത്തവ എന്ന കവിത. എനിക്ക് എല്ലാത്തിലും പരാതിയാണ് അതുകൊണ്ടാണ് പരാതിക്കാരൻ എന്ന ഈമെയിൽ ഐഡി ഉണ്ടാക്കിയതും കമന്റിടാൻ നാറണത്തിന്റെ പേർ കടംകൊണ്ടതും. സാക്ഷാൽ അഗ്നിഹോത്രിയുടെ മകനായ പറയി പെറ്റ നാറാണത്ത് ഉള്ളതുപറയാൻ “ഈശ്വരന്മാരെ“ പോലും ഭയപ്പെട്ടിരുന്നില്ല. വരം നൽകാൻ തുനിഞ്ഞ ചുടലഭദ്രകാളി അവസാനം “ഊരി”പോകാൻ പെട്ട പാട് എല്ലാവർക്കും അറിയാം. ഒരു വല്ല്യ മുഖവുരയുടെ ആവശ്യം എന്താണ് കാര്യം പറയ് മാഷെ എന്ന് സബിത ചിന്തിക്കുന്നുണ്ടാകാം, എങ്കിലും എല്ലാത്തിനും ഒരു മുഖവുര നല്ലതാണ്താങ്കളുടെ കവിത വായിച്ചു, കമന്റുകളും. അതിൽ ആത്മാർത്ഥത ഉള്ള കമന്റുകൾ വിരലിൽ എണ്ണാവുന്നവമാത്രം. ബാക്കിയെല്ലാം ചുമ്മാ കമന്റുകൾ. ഇതിന് മുൻപ് എഴുതിയ കവിതകൾക്കും ഇതിനും ഒക്കെ ഒരെ സ്വഭാവം ഉള്ളതുപോലെ തോന്നുന്നു, കമന്റുകളിൽ വളരെ പോസിറ്റീവ് ആയി തോന്നിയ കമന്റാണ് ഇത് , മുണ്ഡിത ശിരസ്കൻ എന്ന ബ്ലോഗർ എഴുതിയത് “ വായിക്കാൻ നല്ലരസം, അർത്ഥവൈരുദ്ധ്യമില്ലാതെ എഴുതണമെന്ന് പ്രാർത്ഥിക്കുന്നു, എന്ന് തുടങ്ങുന്ന കമന്റ്” പിന്നെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കമന്റ്, എം.ആർ. വിബിന്റെ കമന്റ് തുടങ്ങിയവ
  കവിതകളിൽ ആധുനികനും, അത്യാധുനികനും അത്യാധുനികനും ഒക്കെ വിലസുന്ന കാലമാണല്ലോ, ഇവിടെ സംഗീതമില്ലാത്ത ഈണം ഇല്ലാത്ത കവിതകൾ ആണ് കൂടുതൽ, കവിതയിൽ ഒരു ഇൻബിൽറ്റ് സംഗീതം ഉണ്ട് അതാണ് അതിന്റെ ആത്മാവ് ഒപ്പം ജീവസുറ്റ പ്രമേയവും. അത് ആരും പറയാത്തവതാവണം എന്ന് വാശിപിടിക്കേണ്ട കാര്യമില്ല, സബിതയുടെ കവിതകളിൽ അതുണ്ട്. പിന്നെ അതിൽ എവിടെയോ എന്തോ പന്തികേട് ഉള്ളതുപോലെ തോന്നിയിട്ടുണ്ട്, കവിത പാടിക്കേൾക്കാനാണ് ഞാൻ ഇഷ്ടപ്പെട്ടിരുന്നത് അതുകൊണ്ടുതന്നെ ഞാൻ കവിതകൾ പാടിത്തന്നെയാണ് വായിക്കുന്നതും. (മനസ്സിൽ, പാറപ്പുറത്ത് ചിരട്ട ഇട്ട് ഉരയ്ക്കുന്ന ശബ്ദത്തിൽ ഞാൻ ഉറക്കെ പാടിയാൽ!? അന്ന് കമ്പനിക്കാർ എന്റെ വിസ ക്യാൻസൽ ചെയ്യും അതുവേണോ ??? കഞ്ഞികുടിക്കണ്ടേ!)
  ഇവിടെ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് സബിത പോസിറ്റീവ് ആയി എടുക്കും എന്ന് കരുതട്ടെ.താങ്കളുടെ കവിതയിൽ, അങ്ങനെ ആണോ വേണ്ടിയിരുന്നത് എന്ന് ഞാ‍ൻ സംശയിച്ച കാര്യങ്ങൾ പറയട്ടെ.
  ക) .കുത്തും കോമയുടേയും അഭാവം. ഇതിനെകുറിച്ച് സബിതയ്ക്ക് അറിയാൻ പാടില്ലാഞ്ഞിട്ടല്ലെ എന്ന് ഞാൻ വിചാരിക്കുന്നു, റിവ്യു ഇല്ലാതെ തിടുക്കപ്പെട്ട് പോസ്റ്റിയ പോലെ ആണ് പല കവിതകളും. ഹസ് ഒരു കവിത പ്രിയനാണെങ്കിൽ അദ്ദേഹത്തെ ഒന്ന് ചൊല്ലി കേൾപ്പിക്കുക പിന്നെ തിരുത്തൽ വരുത്തി പബ്ലിഷ് ചെയൂക.
  ഈ കവിത തുടങ്ങുമ്ന്ന നാലുവരികൾ ചേർന്ന് ഒരു വരിയുടെ പ്രദീതി നൽകുന്നു ഇതിൽ “ വേലിപരത്തിയെ” എന്നത് അങ്ങനെ തന്നെ ആണോ ? “ വേലിപ്പരുത്തി “ എന്നല്ലെ ശരി (ചെമ്പരുത്തി:- ചുവന്നതോ മറ്റേതെങ്കിലും നിറത്തിലോ ഉള്ളതുമായ ചെടി) വേലിപരത്തിയെ എന്ന് വരുമ്പോൾ മറ്റെന്തല്ലാമോ ആകുന്ന പോലെ…. പിന്നീടുള്ള വരികളിലും അർത്ഥവിരാമത്തിന്റേയും, പൂർണ്ണ വിരാമത്തിന്റേയും കുറവുകൾ കാണുന്നുണ്ട്.
  ഓളങ്ങൾ താളം പിടിയ്ക്കുമാകായലിൻ…… എന്നു തുടങ്ങി, പൂക്കളെ എങ്ങനെ മറക്കുവാൻ എന്ന വരി വരെ നോക്കുമ്പോൾ,
  വിരിഞ്ഞുനിൽക്കുന്നൊരീ വെള്ളാമ്പൽ‌പ്പൂക്കളെ എങ്ങനെ മറക്കുവാൻ എന്ന ഈ വരികളിൽ ഒരു വ്യാകരണ പിശക് ഉള്ളപോലെ തോന്നുന്നു. സബിത അല്ലെങ്കിൽ കവിതയിലെ നായിക ഗതകാല സ്മരണയിലൂടെ ആണ് സഞ്ചരിക്കുന്നത് അതായത് ഭൂതകാലത്തിലൂടെ, വിരിഞ്ഞുനിൽക്കുന്നൊരീ വെള്ളാമ്പൽ‌പ്പൂക്കളെ എന്നു പറയുമ്പോൾ അത് വർത്തമാനകാലം ആണ് ഈ പൂക്കളേ എന്നു പറയുന്നതിന് പകരം വിരിഞ്ഞുനിന്നൊ“രാ” വെള്ളാമ്പൽ‌പ്പൂക്കളെ എന്നതാണ് ശരി, അല്ലെങ്കിൽ ആശയ വൈരുദ്ധ്യവും അർത്ഥ വൈരുദ്ധ്യവും വരുന്നു. ( അതോ വീണ്ടും കായലിൽ ആമ്പൽ‌പ്പൂക്കൾക്കിടയിൽ എത്തപ്പെട്ടപ്പോൾ ആണോ ഈ തോന്നൽ പക്ഷേ കവിതയിൽ അങ്ങനെ തോന്നുന്നില്ല.....)
  ഖ.) പിന്നെ ഈ വരികൾ….താഴത്ത് കേഴും കിടങ്ങൾക്ക് ഞാനൊരു-
  നെയ്ത്തിരിനാളമാവട്ടെ എന്നാരാഞ്ഞുപോയ് .
  ഇങ്ങനെ എഴുതുമ്പോൾ കുറച്ചുകൂടെ റിധമിക്ക് ആവുന്നില്ലെ എന്ന് ഒരു സംശയം. ഇങ്ങനെ കീറിമുറിക്കാൻ ഞാൻ വിശ്വസാഹിത്യം ഒന്നും വായിച്ചിട്ടില്ല ഞാൻ എം.കൃഷ്ണൻ നായരുമല്ല വറും നാറാണത്ത്, ഭ്രാന്ത് പറയുന്നവൻ അല്ലെങ്കിൽ നേര്പറയുന്നവൻ, ഭ്രാന്തൻ ഹ ഹ ഹ ഹ
  കവിത പുരോഗമിക്കുമ്പോൾ ഒക്കെ ആ പ്രശ്നങ്ങൾ കാണുന്നു സമാപ്തിവരെ……. കുറച്ചൂടെ ആലോചിച്ച് മനസ്സിരുത്തി പാകമായ സുന്ദരഗീതങ്ങൾ (കവിത) എഴുതുവാൻ സബിതയ്ക്ക് കഴിയും ഒന്നും മനസ്സിലാവാത്തതാവരുത് കവിത എല്ലാം മനസ്സിലാകുന്ന “നെയ്പ്പായസം“ ആവണം അതു്, ആശംസകൾ ആശയങ്ങൾ മനസ്സിൽ കിടന്ന് പക്വമായി പുറത്തുവരട്ടെ………..
  സ്നേഹ പൂർവ്വം
  സ.
  നാറാണത്ത്.

  ReplyDelete
 37. കൂട്ടുകാരെ,ഇത് നാറാണത്ത് എന്നയാളുടെ മെയില്‍ ആണ്.നിങ്ങള്‍ എല്ലാവരും ഇതു വായിക്കണം.

  ReplyDelete
 38. പ്രിയസഹോദരി സബിതാബാല,
  ഞാൻ ചെയ്ത മെയിൽ താങ്കളുടെ കമന്റിൽ ഉൾപ്പെടുത്തിയതിൽ സന്തോഷം, “നിരൂപണം” എന്ന കാറ്റഗറിയിൽ അത് ഒരു പോസ്റ്റായി ഞാൻ ഇട്ടിട്ടുണ്ട്, ഇവിടെ

  പ്രതികരണത്തിന് നന്ദി
  നാറാണത്ത്

  ReplyDelete
 39. സബിതാ,

  ഇളവെയില്‍ ചാഞ്ഞൊരെന്‍ ഗ്രാമസൌഭാഗ്യത്തെ
  ഇടയിലെന്നോ വിട്ടകന്നു വിദൂരമാം
  മരുഭൂവിലലയുന്ന കാലമിതെങ്കിലും
  മഹിതമാം ബാല്യസ്മരണകള്‍ കൊണ്ടൊരു
  ചാമരം വീശുന്നു ഓര്‍മ്മകളിപ്പൊഴും

  മധുരമാം സംഗീതമൊഴുകുന്ന പുഴകളും
  പ്രണയം വിടര്‍ത്തുന്ന വെള്ളാമ്പല്‍‍പ്പൂക്കളും
  നാഗക്കുറിഞ്ഞികള്‍ പൂക്കുന്ന കാലവും
  സഖിയവള്‍ മൂകം സമര്‍പ്പിച്ച കണ്ണീരും

  അരുമയാമീയാര്‍ദ്രസ്മരണകളൊക്കവേ
  അഴകോടണിയിച്ചൊരീ കാവ്യമലരിനെ
  അനുവാദമില്ലാതെ ചൂടട്ടെ, ഒരു നേര്‍ത്ത
  നിശ്വാസമോടെന്‍റെ ആത്മാവില്‍ മാത്രം

  അതിമൂകമൂകം വിതുമ്പും മനസ്സിന്‍റെ
  അതിരറ്റ മോഹത്തിന്‍ നെറുകയില്‍ മാത്രം
  വഴിയിലെന്നോ യാത്ര ചൊല്ലിപ്പിരിഞ്ഞൊരെന്‍
  ബാല്യസൌഭാഗ്യത്തിന്‍ സ്മരണയില്‍ മാത്രം...

  ക്ഷമിക്കണം, ഈ കവിതക്ക് ഇങ്ങനെയേ ഒരു കമന്‍റെഴുതാന്‍ സാധിക്കുന്നുള്ളൂ... ഈ വരികളിലെ അക്ഷരത്തെറ്റുകള്‍ക്കു മാപ്പില്ല. ദയവായി തിരുത്തൂ...

  ആശംസകള്‍

  ReplyDelete
 40. കവിത ഇഷ്ടമായി.
  പൊതുവെ ഛന്ദോബദ്ധമായ കവിതകളോടാണ്‌ എനിക്ക്‌ താല്‍പര്യം കൂടുതല്‍. അടുത്തത്‌ താളാത്മകമായ കവിതകള്‍. ഇത്‌ ഒരു പരിധി വരെ രണ്ടാംവിഭാഗത്തില്‍ പെടുമെങ്കിലും ചിലവരികള്‍ താളം തെറ്റിച്ചുകളഞ്ഞു.
  ഇടവഴിയ്കപ്പുറത്താവാക... തുടങ്ങിയ വരികളില്‍ യതിയുടെ പ്രശ്നവും തോന്നി.
  പക്ഷെ കവിത നന്നായിട്ടുണ്ട്‌. ഇനിയും എഴുതണേ!
  കവിതയാണ്‌ പ്രധാനം. അതു നല്‍കുന്ന വികാരം, അല്ലെങ്കില്‍ സന്ദേശം. സാങ്കേതികതയും വ്യാകരണവും അവസാനം മാത്രമേ വരൂ. വിഭക്തിയേക്കാള്‍ ഭക്തിക്കല്ലേ പ്രാധാന്യം?!
  ആശംസകള്‍

  ReplyDelete
 41. ഓണത്തിനു നാട്ടില്‍ പോയത് പോലെ തോന്നി
  തലയില്‍ ഒരിലപ്പൊട്ടന്‍ വീണത്‌ പോലെയും...
  നന്ദി... വല്യേടതിക്ക്

  ReplyDelete
 42. ഓണത്തിനു നാട്ടില്‍ പോയത് പോലെ തോന്നി
  തലയില്‍ ഒരിലപ്പൊട്ടന്‍ വീണത്‌ പോലെയും...
  നന്ദി... വല്യേടതിക്ക്

  ReplyDelete
 43. oru pravasiyude vicharangal...abhinandhangal...enyum sradhikkumallo?

  ReplyDelete
 44. മനോഹരം ഈ വരികള്‍..

  ReplyDelete
 45. ഹൃദ്യമായ വരികള്‍ .......!!

  ReplyDelete
 46. വളരെ നന്നായി എഴുതിയിട്ടുണ്ട് ! .

  ഇത് വഴി പോയപ്പോള്‍ ഒരു അഭിപ്രായം പറയാതെ പോകുവാന്‍ എന്‍റെ മനസ്സ് അനുവദിച്ചില്ല അതാണ്‌ .
  സദയം എന്നോട് ക്ഷമിക്കുമല്ലോ ? !!! .സാധിക്കുമെങ്കില്‍ സ്നേഹകൂട് എന്ന ഈ വെബ്സൈറ്റില്‍ (www.snehakood.ning.com) ഇവിടെ ജോയിന്‍ ചെയ്യുക . താങ്കളുടെ ബ്ലോഗുകളും പോസ്റ്റ് ചെയ്യുക .

  ReplyDelete
 47. നന്നായിട്ടുണ്ട്

  ReplyDelete
 48. നന്നായിരിക്കുന്നു... നല്ല വരികള്‍ .

  ReplyDelete
 49. നല്ല വരികള്‍.ഏറെയും ഇഷ്ടമായി.


  എന്‍ വിഷാദാശ്രുബിന്ദുക്കള്‍ക്കെന്തു നീ നല്‍കുവാന്‍
  നിശ്ചലം നിന്നു നീ...

  നീ ഒരു വട്ടം വന്നാല്‍ പോരേ? എന്തിനാണു നീ രണ്ടുവട്ടം വരുന്നത്? :)

  ReplyDelete
 50. നല്ല വരികള്‍.ഏറെയും ഇഷ്ടമായി.


  എന്‍ വിഷാദാശ്രുബിന്ദുക്കള്‍ക്കെന്തു നീ നല്‍കുവാന്‍
  നിശ്ചലം നിന്നു നീ...

  നീ ഒരു വട്ടം വന്നാല്‍ പോരേ? എന്തിനാണു നീ രണ്ടുവട്ടം വരുന്നത്? :)

  ReplyDelete
 51. മധുരമധുരമീ ഗീതികൾ, ശൃതിസുഭഗസങ്കീർത്തങ്ങൾ, വാസന്തചാമരങ്ങൾ!

  ReplyDelete
 52. ചിത്രശലഭങ്ങളെപോലെ മനോഹരമായ...
  ഒരു പോസ്റ്റ്‌!!
  ആശംസകള്‍!!

  ReplyDelete
 53. കവിതയെക്കുറിച്ച് വല്യ പിടിയില്ല. അതിനാല്‍ അഭിപ്രായം പറയുന്നില്ല. എന്നാലും ആദ്യമായി വന്ന നിലക്ക് ഒന്നും മിണ്ടാതെ പോകുന്നത് ശരിയല്ലല്ലോ .
  എല്ലാ വിധ ആശംസകളും ...

  ReplyDelete
 54. ദൈര്‍ഘ്യം കൂടുതല്‍. എങ്കിലും നല്ല വരികള്‍.

  ReplyDelete
 55. ലളിതം..ഹൃദ്യം...എന്ന് മാത്രമേ പറയാനുള്ളൂ.

  ReplyDelete
 56. പതിവ് ദുരന്തചിത്രങ്ങളിലൊന്നും മുങ്ങിപ്പോവാത്ത ഒരു കവിത.

  കുറേ നല്ല ബിംബങ്ങൾ മനസ്സ് കുളിർപ്പിച്ചു; വേലിപ്പരുത്തിയും വെള്ളാമ്പൽ പൂക്കളും പുസ്തകത്താളില്‍ മറന്നൊരു പീലിയും...

  ഒരു താളംതെറ്റൽ ചില വരികളിൽ അനുഭവപ്പെട്ടെങ്കിലും മൊത്തത്തിൽ ഇഷ്ടമായി.


  എല്ലാ ആശംസകളും.
  satheeshharipad.blogspot.com

  ReplyDelete
 57. Very nice, an exceptional feeling !

  Naj

  ReplyDelete
 58. ഇലകള്‍ തളിര്ക്കു കയും, പൂക്കള്‍ വിടരുകയും
  എനിക്കു നിന്നെ എന്നെപ്പോലെ അറിയുകയും ചെയ്യുന്നു.

  ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...