

ഓര്‍മ്മകള്‍ക്കെന്നും പ്രിയമായിരുന്ന വരികളെഴുതിയ എന്റെ പ്രിയ്യപ്പെട്ട കഥാകാരി......ഇത്തിരി സുഗന്ധമായി എന്റെ മനസ്സില്‍ വിരിഞ്ഞ് നിന്നിരുന്ന നീര്‍മാതളപൂവുകള്‍....ഇനിയെന്റെ ഓര്‍മ്മകളില്‍ എനിക്ക് നഷ്ടമായ നീലാംബരി.....
പെണ്ണെഴുത്തിന്റെ അപൂര്‍വ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയവ ഇന്നും നിറമൊട്ടും മങ്ങാതെ....
എന്റെ ആമി......ഇനി ഞാനെന്റെ നിലവിളി ആരോട് പങ്ക് വയ്ക്കും????
എന്റെ വിതുമ്പല്‍ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയും???
എന്നെ എനിക്ക് നഷ്ടമാവുന്ന ദിനങ്ങളില്‍ ഏതൊരാളിന്റെ ചിന്തകള്‍ എന്റെ മൌഢ്യത്തിനു മേല്‍ ഊര്‍ജ്ജപ്രവാഹിനിയാകും???/
എനിക്കറിയില്ല...നഷ്ടം എനിക്കാണ്..
എനിക്ക് മാത്രമാണ്.....
മുന്‍പ് വലിയ സിന്ദൂരതിലകവും പുഷ്യരാഗ മൂക്കുത്തിയും
എന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങള്‍ പകര്‍ന്ന് തന്നിരുന്നു...
പിന്നീട് പര്‍ദയണിഞ്ഞ് മനുഷ്യരുടെ സ്പര്‍ദയ്ക്ക് മേല്‍ ചിലമ്പോങ്ങിനിന്ന
പ്രിയം നിറഞ്ഞ സ്ത്രീത്വം...
ലക്ഷ്മണരേഖപോല്‍ എന്നിലെ സ്ത്രീയുടെ രക്ഷാവലയമായ് തീര്‍ന്ന്....
ഇനി ഞാനെങ്ങനെ ദുസ്വപ്നങ്ങളില്ലാതെ രാവുവെളുപ്പിക്കും....
എന്റെ വരികള്‍ക്ക് മേല്‍ ആരിനി ചന്ദനസുഗന്ധം പൂശി കുളിരേകും...????
എന്റെ നഷ്ടം ഞാനിനി ആരൊട് പങ്ക് വയ്ക്കും...????
ഇനി ആ വരികളിലൂടെ ....വായിച്ച് വായിച്ച് ഹൃദിസ്തമായ വരികളിലൂടെ മാത്രം ഇവിടെ എന്നോടൊപ്പം....
ഇനിയും പുതിയ നീര്‍മാതളങ്ങള്‍ ആര്‍ക്കുള്ളതാണ്??
എനിക്കൊന്നും അറിയില്ല....
തനിച്ചായത് ഞാനാണ്...
നഷ്ടമായത് എന്റെ കരുത്തും കരുണയുമാണ്....
ഇനി ഞാനിവിടെ ഒറ്റയ്ക്ക്......
ഇനിയിവിടെ നീര്‍മാതളങ്ങള്‍ പൂക്കുമോ.....?
നീലാംബരി ഒഴുകി നിറയുമോ????
അതെ, ചിതയില്‍ എരിഞ്ഞു തീരാന്‍ പോവുന്നത്....സ്ത്രീ യുടെ വേറിട്ട ശബ്ദത്തിനും വേറിട്ട ചിന്തകള്‍ക്കും,,,, ധൈര്യത്തിനും.. കരുണയ്ക്കും .. മറ്റൊരുപാട് ഭാവങ്ങള്‍ക്കും എല്ലാം അക്ഷരങ്ങളില്‍ ജീവന് പകര്‍ന്നു അക്ഷര കേരളത്തിന്റെ നെറുകയില്‍ തിളങ്ങി നിന്ന ഒരു ദീപ്ത നക്ഷത്രം ആണ്.. ആ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം
ReplyDeleteനീര്‍മാതളങ്ങള്‍ പൂക്കാത്ത പുതിയൊരു കാലത്തെ നമുക്ക് തന്നിട്ട് പ്രിയപ്പെട്ട മാധവിക്കുട്ടി യാത്രയായി ...... നഷ്ടങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണല്ലോ .ഈ നഷ്ടം മറക്കാന്‍ പെട്ടന്ന് കഴിയുമെന്ന് തോന്നുന്നില്ല . ....കഴിയരുത് ...അതാണ് മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ മഹത്വം . മലയാളം നഷ്ടമറിയുന്നത് ഇങ്ങനെയുള്ള അവസരങ്ങളിലാണ് .സബിതയുടെ ദുഃഖത്തില്‍ ഞാനും പങ്കു ചേരുന്നു ...ഹൃദയ വ്യഥയോടെ.......
ReplyDeleteനശ്വരമായ ഈ ലോകത്തിൽ നിന്നും അവർ പോയ് മറയുന്നത് നമ്മുടെ കണ്ണുകളിൽ നിന്നാണ്. ഒരിക്കലും മനസ്സിൽ നിന്നും അവരൊന്നും കൊഴിഞ്ഞ് പോകില്ല.
ReplyDeleteഅവർ ചാലിച്ചെടുത്ത വരികളിലൂടെ വാക്കുകളിലൂടെ അക്ഷരങ്ങളിലൂടെ എന്നുമെന്നും ജനമനസ്സുകളിൽ ജീവിക്കും..
:(
ReplyDeleteസ്വര്ഗപൂങ്കാവില് ഇനി നീര്‍മാതളത്തിന്റെ സ്നേഹവസന്തം
ReplyDeleteപുന്നയൂർക്കുളത്തെ നീർമാതളം കരിഞ്ഞു
ReplyDeleteശരിക്കും വലിയ നഷ്ടം തന്നെ..
ReplyDeleteമിഴികളില്‍ നിന്നു കൊഴിഞ്ഞാലും
ReplyDeleteകൊഴിയില്ലൊരിക്കലും മനസ്സില്‍ നിന്ന്..
ആദരാഞ്ജലികള്‍...
അക്ഷരങ്ങളുടെ
ReplyDeleteഒരു കാവ് കൂടി
നമുക്ക് നഷ്ടപ്പെടുന്നു... എഴുത്തിന്റേയും
വായനയുടെയും
ആ വഴിമാറിനടത്തത്തില്
ഇനി....
ആമിക്ക്.. വേദനയോടെ...
ReplyDeleteThis comment has been removed by the author.
ReplyDelete“എന്റെ വിതുമ്പൽ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയും”. കൃത്യമായ പ്രയോഗം സുഹൃത്തേ. നീർമാതളങ്ങൾ ഇനി നിങ്ങളിലൂടെയൊക്കെ പുനർജ്ജനിക്കട്ടെ.
ReplyDelete“എന്റെ വിതുമ്പൽ ഏതൊരാളിന്റെ തൂലികയിലൂടെ പെയ്തൊഴിയും”. കൃത്യമായ പ്രയോഗം സുഹൃത്തേ. നീർമാതളങ്ങൾ ഇനി നിങ്ങളിലൂടെയൊക്കെ പുനർജ്ജനിക്കട്ടെ.
ReplyDeleteമലയാളത്തിന്റെ പ്രിയ കഥാകാരിക്ക് കണ്ണുനീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍ ....
ReplyDeleteമരണത്തിനു കീഴടക്കാന്‍ പറ്റാത്ത സാഹിത്യകാരി.
ReplyDeleteഓര്‍മ്മയില്‍ നേര്‍ത്ത നീലാംബരിയുടെ ശ്രുതിയുമായി
അനുവാചകര്‍ക്കൊപ്പം ഇനിയുമുണ്ടാകും.
...ആദരാഞ്ജലികള്‍...
ReplyDeleteപ്രീയപ്പെട്ട...സബിത
ReplyDeleteനഷ്ടങ്ങള്‍ നമുക്കാണു... പ്രെക്രിതിയെ സ്നേഹിച്ച്വര്ക്കു..
ഭൂമിയില്‍ സ്നേഹം പകരാന്‍ ശ്രെമിച്ചവര്‍ക്ക്,,,
ഒരായിരം ആദരാഞ്ജലികള്‍..അര്‍പ്പിക്കുന്നു
ആ സ്നേഹത്തിനു മുന്പില്....
സ്നേഹപൂര്‍വ്വം...
ദീപ്...
മനോഹരമായ വരികൾ!! അനുയോജ്യമായ ഓർമ്മക്കുറിപ്പ്.
ReplyDeleteനല്ല വരികള്‍.
ReplyDeleteഒരു പ്രണയ വസന്തം കൊഴിഞ്ഞ് പോയ പോലെ..
നീര്‍മാതള പൂവുകളുടെ ഇതളുകള്‍ പറയുന്നു: പണ്ടേ എന്നെ കരയിപ്പിച്ചവള്‍ എന്നെ ചിരിപ്പിച്ചവള്‍ .. എന്നെ തഴുകി ഉറക്കിയവള്‍ ... വിവശയായ് എന്നോട് കൊഞ്ചിയവള് .. രാത്രികളില്‍ എന്നെ ഉമ്മ വെച്ചവള്‍... ഉച്ചത്തിലെന്നോട് സംസാരിച്ചവല്, പിണങ്ങിയവള്‍ ..ഒടുവില്‍ ഇതാ എന്നോട് പറയാതെ പോയവള്‍....
ReplyDeleteപക്ഷെ എനിക്കറിയാം... ഉറങ്ങാന്‍ നേരത്ത് അവള് എന്നോട് യാത്ര മൊഴി പറഞ്ഞിരിക്കും. അതായിരിക്കും അന്ന് പെയ്ത മഴതുള്ളികളോടൊപ്പം ഉപ്പുരസം... അതവളുടെ കണ്ണീര് വഴിഞ്ഞതായിരുന്നോ ?
"എന്റെ വിതുബൽ ഏതൊരാളിന്റെ തൂലികയില്ലുടെ പെയ്തോഴിയും" ആ വരികളിൽ തന്നെ ഞാൻ ഉടക്കി നിൽക്കുന്നു.. മനോഹരമായ് ഈ ആദരാഞ്ജലികൾ സബിതയിൽ നിന്നു
ReplyDeleteadyamayum avasanamayum kamalasurayaye kandu kollam tm vargese halil kanendiyirunnilla ennu thonni
ReplyDeleteമാധവികുട്ടിയുടെ രചനകള്മനസ്സുകളില് ഉടക്കി നില്ക്കുന്നു..
ReplyDeleteസ്നേഹത്തിന്റെ ഭാവങ്ങള്‍ അക്ഷരങ്ങളാക്കാന്‍ മാധവികുട്ടിക്ക് കഴിഞ്ഞിരുന്നു. ...
മാധവികുട്ടി എന്ന കഥകാരിക്ക് എന്റെ ആദരാഞ്ജലികള്‍....
മാണിക്യം
ഇനി നീര്‍മാതളം പൂക്കുന്നില്ല...
http://maanikyam.blogspot.com/2009/05/blog-post_31.html
ee paattu ithilekku kayattunna technic paranju thaayo madam please !!!
ReplyDeleteആമിയെക്കുറിച്ചുള്ള വളരെ നല്ല കുറിപ്പ്. നന്ദി സബിത. തന്റെ ബ്ലോഗ് വളരെ ഉഗ്രന്‍
ReplyDeleteപ്രണാമം.....
ReplyDeletesabitha,
ReplyDeleteneermathalangal eniyum pookanam...pakshe,ariloode...athanu chodyam...ningale polullavaranu njangalude prathekshakal...ezhuthuka..veendum ezhuthuka...pnneyum ezhuthuka....
enikku jeevikkan 3 karyanmgal mathi...1. pusthakangal..2. veendum pushtakangal..3.pnneyum pusthakangal..ennu pandu etho mahan parnjathormayille...athupole..ezhuthuka...vayikkan evide njangalokeyundu...
കൊഴിഞ്ഞു പോയ ആ നീര്‍മാതളപ്പൂവിനു ഒരായിരം ആധരാഞലികള് അര്‍പ്പിക്കുന്നു....
ReplyDeleteഎങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു,ആ ''നീലാംബരി'',എന്നെന്നേക്കുമായി...
ReplyDeleteആ നീര്‍മാതളം കൊഴിഞ്ഞാലും അതു പോലെ ഒരു നീര്‍മാതളം തഴുത്തിട്ടുണ്ടാകും...
ReplyDeleteഎന്റെ ബ്ലോഗ് ഇവിടെ.
http://www.neermathalappookkal.blogspot.com
പണ്ടൊരിക്കൽ ചേച്ചി എന്നോടു പറഞ്ഞു:
ReplyDelete“ ബാലൻ,ഞാൻ ഈനാടിന്റെ സംസ്കാരത്തിൽ എന്തു തിരുത്തലാണു വരുത്തിയതെന്നു മലയാളികൾ മൻസ്സിലാക്കാൻ രണ്ടു തലമുറയെങ്കിലും കഴിയും”
ബാലയ്ക്ക് നന്ദി.
ബാലചന്ദ്രന് സാര്‍,
ReplyDeleteഒരുപാട് സന്തോഷം.ഇവിടെ വന്നുവല്ലോ.
എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ട കഥാകാരിയാണ്.
എന്റെ ചിന്തകള്‍ക്കെന്നും വാക് രൂപാം കിട്ടിയിരുന്നത് ആ വരികളിലാണ്..
"എനിക്ക് നഷ്ടമായ നീലാംബരി...........
ReplyDeleteപെണ്ണെഴുത്തിന്റെ അപൂര്‍വ വര്‍ണങ്ങള്‍ ചാലിച്ചെഴുതിയവ, ഇന്നും നിറമൊട്ടും മങ്ങാതെ........
എന്റെ ആമീ ........ഇനി ഞാനെന്റെ നിലവിളി ആരോടു പങ്കുവെക്കും?
എന്റെ വിതുമ്പല്‍ ,ഏതോരാളിന്റെ തൂലികയിലൂടെ പെയ് തൊഴിയും??
ഈ വിതുമ്പല്‍ ആരുടേ ഹൃദയത്തെയും ,ആര്‍ദ്ര മാക്കാന് പോന്നതാണ്. ഈ മനസ്സിന്റെ തേങ്ങലുകള്‍ എന്റെ ഹൃദയത്തിലും അലയൊലി കൊള്ളുകയാണ്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലല്ലോ. അങ്ങിനെ ആശ്വസിക്കാനല്ലേ നാം പഠിച്ചിട്ടുള്ളത് .
വളരെ ഹൃദ്യമായ ഒരുകുറിപ്പ് . കുറിപ്പുകാരിക്ക് സര്‍വ്വ ഭാവുകങ്ങളും