Friday, May 22, 2009

ഹൃദയത്തിന്റെ സുല്‍ത്താന്‍ ...

എന്റെ കുഞ്ഞ് വിഷാദത്തിന്റെ ഈന്തപ്പനകള്‍ക്ക് ഇടയിലൂടെ
അറബിക്കഥയുടെ മായാപ്രഭ നിറച്ച് കൊണ്ട്
എന്റെ സ്വപ്ന വിഭ്രാന്തികള്‍ക്ക് നേരെ
അത്ഭുതവിളക്ക്  കൊളുത്തി നീ വന്നു...
എന്റെ ഭ്രാന്തന്‍ ചിന്തകളിലും കുറുമ്പിന്റെ കുപ്പിവളകളിലും
അത്തറിന്റെ മണം പൂശി ഹൃദയത്തോട് ചേര്‍ത്ത് വച്ചു....
മരുഭൂമിയിലെ എന്റെ ഒയാസീസ്...
ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് പോയ എന്നെ
നീ നിന്റെ നിഴല്പോലെ ചേര്‍ത്ത് പിടിച്ചു...
ചുടുവെയിലിലും നിന്റെ വിരലുകള്‍
എന്റെ താന്ത ശരീരത്തിന് കുളിരായി....
ആയിരത്തൊന്ന് രാവുകളുടെ സുഗന്ധമുള്ള നീ
എന്നെ നിന്റെ സ്വപ്നങ്ങളുടെ രാജകുമാരിയാക്കി..
ഇപ്പോള്‍ ഞാന്‍ പോലുമറിയാതെ
നീ എന്റെ ഹൃദയത്തിന്റെ സുല്‍ത്താനും...

23 comments:

  1. ..എന്റെ താന്ത ശരീരത്തിനു കുളിരായി..
    താന്ത??
    തെറ്റിയതാണോ?
    കവിത വളരെ വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  2. കൊള്ളാം അറേബ്യന്‍ ഡ്രീംസില്‍ ചാലിച്ച കവിത . ......

    പിന്നെ ' താന്ത ' എന്നാ പദം തെറ്റല്ല കുമാരാ ...
    (താന്ത = തളര്‍ന്ന )

    ReplyDelete
  3. ആയിരത്തൊന്നു രാവുകളുടെ കഥ മറച്ചു വെച്ചു പുഞ്ചിരിക്കുന്ന
    സുല്‍ത്താനയുടെ കഥകള്‍ വരട്ടെ... :)



    അത്ഭുത വിളക്ക് എന്നത് ...അത്ഭുത വിള്‍്ക്ക്... എന്നാണുള്ളത്
    ഇത് പോലെ അക്ഷരത്തെറ്റുള്ളത് തിരുത്തണേ ...

    ReplyDelete
  4. നല്ല ആഴമുള്ള വരികള്‍ .. നന്നായിരിക്കുന്നു ചേച്ചി ....നല്ല ചിത്രങ്ങള്‍ . ചേച്ചി വരക്കുമോ?

    ReplyDelete
  5. വളരെ നന്നായിരിക്കുന്നു...നല്ല വരികള്‍

    ReplyDelete
  6. സ്നേഹത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കൈമോശം വരാത്ത വരികള്‍... നന്നായിരിക്കുന്നു.

    ReplyDelete
  7. പ്രണയം നിറഞ്ഞ വരികള്‍...

    ReplyDelete
  8. എവിടെയും,എല്ലാവർക്കും പ്രണയമാണല്ലോ ?
    ഇഷ്ടമായി.. ആശംസകൾ

    ReplyDelete
  9. ഞാന്‍ മീരാഭജനാണൊ താങ്കളുടെ വരികളാണൊ ആസ്വദിക്കേണ്ടത്?

    എന്തായാലൂം മീരാഭജന്‍ നന്നായി ആസ്വദിച്ചു.

    ReplyDelete
  10. ഈ ഭൂലോഗത്ത് പ്രണയം നിറഞ്ഞ മനസ്സുമായി മറ്റൊരാൾ കൂടി..മനോഹരമായ വരികളിലറിയാം ആ മനസ്സിലെ പ്രണയം.
    ആശംസകൾ!

    ReplyDelete
  11. പ്രിയ സബിതാ ബാല
    വളരെ നല്ല വരികള്‍
    ജീവിതത്തില്‍ നിന്ന് സ്നേഹവും നന്‍മയും കടലെടുത്തുപോയിരിക്കുന്നു...
    നഗരജീവിതത്തിന്‍റെ അര്‍ത്ഥമില്ലായ്മയില്‍ ലയിച്ച്
    പഴകഥകളുടെ ബിംബങ്ങളെ കഥകളിലും കവിതയിലും നിറക്കാന്‍ ഒരു പക്ഷെ നാം വിധിക്കപ്പെട്ടതാവുമോ??
    എന്നാലും തുടരുക ..
    എവിടെയോ ഒരു തുരുത്തില്‍ ആരോ കത്തിച്ചുവെച്ചിട്ടുണ്ടാവും
    സ്നേഹമെന്നപേരിലുള്ളത്..
    സസ്നേഹം.

    ReplyDelete
  12. കവിതയില്ലെങ്കിലും. വരികളില്‍ വിങ്ങുന്ന പ്രവാസത്തിന്റെ വിയര്‍പ്പുചാലുകളുണ്ട്
    കൂടുതല്‍ ശക്തമായ വരികളിലൂടെ ഇവിടെയിനിയും പ്രതീക്ഷിക്കുന്നു....

    ReplyDelete
  13. പ്രണയവും, വിരഹവുമെല്ലാം നന്നായി പ്രതിഫലിക്കുന്നുണ്ടല്ലോ ഈ ബ്ലോഗില്‍... ഈ കവിതയും ഇഷ്ടമായി

    ആശംസകള്‍

    ReplyDelete
  14. സ്നേഹപ്പുറത്തിന്‍റെ നേര്‍വരകളിലേക്ക് നീളുന്ന വരികളുടെ ഇമ്പം. സുല്‍ത്താന്റെ മനസ്സിലേക്ക് വളരുന്ന തണല്‍ മരം. ആള്‍ക്കുട്ടങ്ങളില്‍ പരസ്പരം പറയാനോ , പ്രണയം പ്രകടിപ്പിക്കാനോ മറക്കുന്ന പ്രേരണകലില്‍ തിരിച്ചറിവിന്‍റെ ഓര്‍മ്മപ്പെടുത്തലുകള്‍.
    മനോഹരം
    ആശംസകള്‍

    ReplyDelete
  15. മണമുള്ള സ്നേഹത്തിന്‍റെ താഴ്വാരങ്ങളില്‍ ചേര്‍ത്തുപിടിച്ച കരവലയത്തില്‍ നഷ്ടപെടാത്ത ഹൃതയത്തില്‍ വസന്തം നുറു വിരിയട്ടെ ആശംസകള്‍

    ReplyDelete
  16. സ്വപ്നത്തിലെ രാജകുമാരീ...
    ജീവിതത്തിലും രാജകുമാരി
    യായിരിക്കാന്‍,
    എന്റെ ആശംസകള്‍..


    സസ്നേഹം,
    ചേച്ചി.

    ReplyDelete
  17. സ്നേഹം തുള്ളുമ്പുന്ന വരികള്‍....

    ReplyDelete
  18. നല്ല വരികള്‍...
    രാജകുമാരിയും രാജകുമാരനും
    വളരെക്കാലം സുഖമായി ജീവിക്കട്ടെ...!!!
    ആശംസകള്‍.....!!!

    ReplyDelete
  19. നല്ല കവിത
    ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയ...
    ഹൃദയത്തില്‍ സ്പര്‍ശിച്ചു

    ReplyDelete
  20. Rajakumaranum Rajakumarikkum ashamsakal... Manoharam...!!

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...