Thursday, May 7, 2009

നിന്റെ ഓര്‍മ്മകളില്‍


ഇരുട്ട് വീണുനനഞ്ഞമുറി

ശ്വാസം മുട്ടിക്കുന്ന ചിന്തകള്‍

സ്വപ്നങ്ങള്‍ പിണങ്ങിയകലുന്നത്

കിനാവെന്നോണം എനിക്ക് കാണാം...

നാമിവിടെ...............???????

നമ്മളോ..........???????

ഞാന്‍ തനിച്ചല്ലേയുള്ളൂ...

എന്തിനാണീവാതില്‍ ചാരിയിരിക്കുന്നത്??

ഹാ ഹാ!!!ചാരിയത് വാതിലല്ലല്ലോ കൂട്ട്കാരാ

നിന്റെ ഹൃദയമല്ലേ?

എന്തേ നീ മൌനിയായി???

ചിന്തകള്‍ വേട്ടനായേപ്പോല്‍ ചീറിയടുക്കുമ്പോള്‍

നീ നിലവിളിക്കൂ....

നിന്റെയീ നീറുന്ന മൌനത്തേക്കാള്‍ സുന്ദരമാണത്.

എന്താണ് നീ ഭയക്കുന്നത്?

നീ നിന്റെ സ്വപ്നങ്ങളെ സ്നേഹിക്കുന്നുവോ??

ഉവ്വ്,...എന്റെ മൌനത്തേക്കാള്‍

എന്റെ ദുഖത്തേക്കാള്‍

ഒരുപക്ഷേ എന്നേക്കാള്‍......

നീ പോകരുത്....വരൂ...

എന്റെ കൈത്തലം നിന്റെ

കൈക്കുള്ളില്‍ ഒതുക്കിവയ്ക്കാം...

നീ തിരിഞ്ഞ്നടക്കുന്ന്നുവോ?

നില്‍ക്കൂ.. ഞാനും......

എനിക്കീ ഏകാന്തതവയ്യ...

ജ്വരം പിടിക്കുന്നഓര്‍മ്മകളില്‍

എന്നെ കുഴിച്ച്മൂടാന്‍ വയ്യ.....

നില്‍ക്കൂ...നിന്നെ ഞാനിനി

ഭ്രാന്തന്‍ ചിന്തകള്‍കൊണ്ട് ശല്യപ്പെടുത്തില്ല

എന്നെ തനിച്ചാക്കി നീ പോകുവാണോ...????

നില്‍ക്കൂ കൂട്ട്കാരാ......ഞാനും..........

36 comments:

 1. ചാരിയതല്ലേയുള്ളൂ..
  തള്ളിത്തുറന്ന് അകത്ത് കയറൂ..

  വരികളിൽ ആ മനസ്സിന്റെ തേങ്ങൾ കാണുന്നു. കാർമേഘങ്ങൾ പൊയ്തൊഴിയട്ടേ..!

  ReplyDelete
 2. നന്നായിരിയ്ക്കുന്നു

  ReplyDelete
 3. hai...nice blog...shibil mayoor kuwait..shibilmayoor@gmail.com

  ReplyDelete
 4. എഴുത്ത് കൂടുതല്‍ ആത്മ നിഷ്ടമാകുമ്പോള്‍ വരികളുടെ ,വാക്കുകളുടെ മൂര്ഛ കൂടും .എങ്കിലും കൂടുതല്‍ വിവരണാത്മകം ആകുമ്പോഴും കവ്യാശം നഷ്ടപ്പെടാതെ ശ്രദ്ധിക്കുക ,കവിതകള്‍ നന്നാകുന്നുണ്ട്.അഭിനന്ദനങ്ങള്‍ .

  ReplyDelete
 5. ഹൃദ്യമായ, ആത്മാവിന്‍റെ കയ്യൊപ്പുള്ള വരികള്‍. എല്ലാം വായിച്ചു.

  ആശംസകള്‍

  ReplyDelete
 6. ഹൃദ്യമായ കവിത....
  ആശംസകള്‍...*

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. നന്നായിരിക്കുന്നു.
  പക്ഷെ വ്യാകുലങ്ങള്‍ ആവര്‍ത്തനവിരസതയുണ്ടാക്കുന്നുണ്ട്.
  ആശംസകള്‍..

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഉറക്കപ്പിച്ച് പറഞ്ഞ് പേടിപ്പിക്കാതെ കൊച്ചെ....

  സര്‍വ്വേശ്വരനെ ധ്യാനിച്ച് ഉറങ്ങുക.

  ReplyDelete
 11. തേരട്ട പോലെ സിരകളില്‍ അരിച്ചു കയറുന്ന മടുപ്പിനിടയിലും
  എന്റെ ഏകാന്തതയെ എനിക്ക് പ്രണയിക്കാന്‍ കഴിയുന്നുണ്ട്...
  ജ്വരം പിടിപ്പിക്കുന്നതാണെന്റെ ഓര്‍മ്മകളെങ്കിലും
  ആ ജ്വരം എനിക്ക് ലഹരിയാണ്...
  എന്നോട് നില വിളിക്കാന്‍ പറയുമ്പോഴും
  നിനക്കൊന്നു വിങ്ങാന്‍ പോലുമാകുന്നില്ലെന്നത്
  നിന്‍റെ നിസ്സഹായത മാത്രമാണോ...
  അതോ നാട്യങ്ങളുടെ പൊയ് മുഖങ്ങളില്‍ ഒന്ന് മാത്രമോ നീ..?

  ......ആത്മാംശം നിറഞ്ഞ വരികള്‍ മനസ്സില്‍ നിന്നൂര്‍ന്നു വീഴുന്നത് വായനക്കാരനു തൊട്ടറിയാന്‍ കഴിയുന്നു...നന്മകള്‍ നേരുന്നു...

  ReplyDelete
 12. ashamsakal....nannayirikkunnu.....

  ReplyDelete
 13. കവിത നന്നായിട്ടോ..

  ReplyDelete
 14. കൊള്ളാം ഈ ഭ്രാന്തന്‍ ചിന്തകള്‍
  :)

  ReplyDelete
 15. അതി മനോഹരമായ വരികള്‍!! പ്രണയത്തിന്റെ നൊമ്പരമോ ഏകാന്തതയുടെ അസഹ്യതയോ ഏതാണേറ്റവും കരണീയം..?

  ReplyDelete
 16. കവിതയെപ്പറ്റി അഭിപ്രായം പറയാനുള്ള വിവരമൊന്നുമില്ല. പക്ഷെ വായിക്കാറുണ്ട്, മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്.

  ReplyDelete
 17. ഏകാന്തതയുടെ സൃഷ്ടി........ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ വീണ്ടും എഴുതുക,

  ReplyDelete
 18. കാത്തിരിപ്പിന്റെ ഒരു രാവിനപ്പുറം അകന്നകന്നു പോകുന്ന ഈ സുഹൃത്ത്‌ ആരാണ്‌? ആരാണെങ്കിലും അത്‌ അയാള്‍ ആരുടേയും സുഹൃത്തല്ല. തന്റെ മൗനം, ഇറങ്ങിപോക്ക്‌ സുഹൃത്തിനെ എന്തു മാത്രം സങ്കടപ്പെടുത്തുമെന്നറിയാത്തവന്‍, ഏകാകിയാക്കുമെന്നറിയാത്തവന്‍ എങ്ങനെ ഒരു സുഹൃത്താവാന്‍ കഴിയും. നല്ല കവിത.

  ReplyDelete
 19. ചാരിയവാതില്‍ പടിയില്‍ കണ്ണീരുവെയ്ക്കതെ, മനസ്സിലെ വികാരങ്ങളുടെ വേലിയേറ്റം തരുന്ന ശക്തിയില്‍ കൊടുങ്കാറ്റിന്റെ വേഗതയില്‍ നിനക്കവനെ പുല്‍കാം, ഇനിയൊരികലും വിട്ടുപോകാത്തവണ്ണം നിന്റെ ഹൃദയത്തോടു ചേര്‍ത്ത്നിര്‍ത്തി ഈ ലോകത്തെ സാക്ഷിനിര്‍ത്തി നിന്റെ ഹൃദയം അവനുമുന്നില്‍ തുറക്കൂ... എല്ലാം ശരിയാവും.

  ReplyDelete
 20. തനിച്ചാക്കി ഓര്‍മ്മകളുടെ ലോകത്തെക്കാണോ പോകുന്നത് ?..........

  ReplyDelete
 21. കാമ്പുള്ള കവിതകളിലേക്കുള്ള ഒരു വളര്‍ച്ച ഇവിടെ കാണാം... നന്നായിരിക്കുന്നു... ഇനിയും എഴുതൂ... ഭാവുകങ്ങള്‍ ...

  ReplyDelete
 22. This comment has been removed by the author.

  ReplyDelete
 23. ആത്മാംശം തുടിക്കുന്ന വരികള്‍...

  ReplyDelete
 24. വ്യഥകള്‍ വരികളിലേക്ക് പടരുമ്പോള്‍
  അനിയന്ത്രിതമായേക്കാം.....
  ഒതുക്കി മൂര്‍ച്ചകൂട്ടാന്‍ ശ്രമിക്കുമല്ലോ ഇനിയും....
  ഭാവുകങ്ങള്‍....

  ReplyDelete
 25. സ്വപ്നങ്ങൾ കൂടി പിണങ്ങിയകന്നാൽ..... ആശംസകൾ... ഇഷ്ടപ്പെട്ടു

  ReplyDelete
 26. ജ്വരം പിടിക്കുന്നത് കാണാതെ പിടഞ്ഞു എണീക്കുന്ന മനസ്സിന്‍റെ ആവേശം മനോഹരം ആശംസകള്‍

  ReplyDelete
 27. pokan vembi nilkkunnavare pokan anuvadikku chechi...sneham yachichu vangendathalla..

  ReplyDelete
 28. pokunnavare pokan anuvadikku chechi..avar poyikkollatte...

  ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...