
ലോകത്തിന്റെ ഒരുകോണില്‍
ഒരുതുണ്ട് വെളിച്ചത്തിനും അതിലേറെ
ഇരുളിനും മധ്യേ ഒരു പെണ് ഹൃദയം..
കാരണമില്ലാതെ കരച്ചില് വരുമ്പോള്‍
വെറുതേലോകത്തിന്റെ മറ്റേഅറ്റം വരെ
നടന്ന് പോകണമെന്ന് തോന്നുമ്പോള്‍
ആരും കടന്ന് വരാത്ത സ്വപ്നങ്ങളില്‍
സ്വയം മറക്കണ്ണമെന്ന് തോന്നുമ്പോള്‍
സത്യം ,എനിക്ക് എന്നെ തിരിച്ച് കിട്ടുമെന്ന്
ഞാനറിയുന്നു....
എനിയ്ക്കറിയാം,ഞാന്‍ എത്രമാത്രം
പരിമിതമായ ഒരു വൃത്തത്തിലാണെന്ന്
സദാതിളച്ച് മറിയുന്ന ഒരു തലച്ചോറ്
എന്നെകുറ്റപ്പെടുത്തുന്നു.....
എല്ലാബന്ധങ്ങളും ഭാരമാകുന്നതും
യുക്തിയും സങ്കല്പവും യാഥാര്‍ത്ഥ്യവും
അനുഭവങ്ങളും
ചുഴലിപോലെ എന്നെ കറക്കുന്നതും...
നിങ്ങളെനിക്ക് സ്വപ്നങ്ങള്മാത്രം തരിക
എന്റെ സ്നേഹത്തിന് കണ്ണും കാതുമില്ല
ഹൃദയം മാത്രമേയുള്ളൂ..
ഞാനത് അലിവിന്റെ നിറവും
കനിവിന്റെ മധുവുംകൊണ്ട് നിറച്ചിരിക്കുന്നു....
മറ്റൊന്നിനും ഇനി ഇടയില്ലാത്തവിധം......
അങ്ങനെ എല്ലാ കാര്യവും വെളിപ്പെടുത്തി അല്ലേ?.........വേണ്ടിയിരുന്നില്ല.........
ReplyDeleteabhinandanam
ReplyDelete//എന്റെ സ്നേഹത്തിന് കണ്ണും കാതുമില്ല
ReplyDeleteഹൃദയം മാത്രമേയുള്ളൂ..
ഞാനത് അലിവിന്റെ നിറവും
കനിവിന്റെ മധുവുംകൊണ്ട് നിറച്ചിരിക്കുന്നു....
മറ്റൊന്നിനും ഇനി ഇടയില്ലാത്തവിധം....../////,
----------------------------------------------------
മനോഹരം ......,
ആ ഹൃദയത്തില്‍ വിരിഞ്ഞ വാക്കുകള്‍ .......
-----------------------------------------------------
...നിങ്ങളെനിക്ക് സ്വപ്നങ്ങള്‍ മാത്രം തരിക....
ReplyDelete"നിങ്ങളെനിക്ക് സ്വപ്നങ്ങള്മാത്രം തരിക
ReplyDeleteഎന്റെ സ്നേഹത്തിന് കണ്ണും കാതുമില്ല
ഹൃദയം മാത്രമേയുള്ളൂ"
ഈ വരികള്‍ അടിപൊളി.ടച്ച് ചെയ്തു
നിന്റെ മൊഴികളെന്നില്‍
ReplyDeleteപൂത്തുലയുമ്പോള്‍
ഞാനലിഞ്ഞീടുന്നു.
നന്നായി എഴുതിയിരിക്കുന്നു.. നല്ല വരികള്‍..
ReplyDeleteആശംസകള്‍.
കൊള്ളാം.
ReplyDelete:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.
നന്നായിട്ടുണ്ട് ഇനിയും എഴുതുക ...
ReplyDeleteeante snehatinte kudam njan thurannu vittrikkunu kala deshandaramgal kadannathu ..ninilum eathicherum....bhoothmanatu unmadathinte bhootham....nanai kavitha
ReplyDeleteഏകാന്ത വിഹ്വലമായ വരികൾക്കിടയിൽ ഒരു നെടുവീർപ്പിന്റെ പ്രകമ്പനം ഇവിടെയിരുന്നും കേൾക്കാം...
ReplyDeleteSnehamulla a hridayathinu nanmakal nerunnu...!!!
ReplyDeleteഎന്റെ സ്വപ്നങ്ങള്‍ എനിക്ക് പോലും അന്യമാകുന്നു ഈയിടെ...
ReplyDeleteഅപ്പോഴെങ്ങിനെ അത് ഞാന്‍ നിനക്ക് തരും...
Hi,
ReplyDeletesome of your work is really promising..
keep it up.
smiley
ചേച്ചീ നന്നായീട്ടുണ്ട് ..പക്ഷെ ഒരു ചെറിയ കാര്യം ബ്ലോഗ് തുറക്കുമ്പോഴുള്ള പാട്ട് കേള്‍ക്കാന്‍ പറ്റുന്നില്ല ..നിറയെ ഇരമ്പല്‍ ആണ് .
ReplyDeleteമനസ്സിലെ ചിന്തകളും അനുഭവങ്ങളും വിരല്തുബിലൂടെ.....വളരെ മനോഹരം .......
ReplyDeleteവളരെ ഇഷ്ടപ്പെട്ടു സഹോദരീ. നന്നായിട്ടുണ്ട്.(www.moideenangadimugar.blogspot.com
ReplyDeleteഈ വഴി ഒന്നു കയറിയിറങ്ങുക)