Saturday, April 18, 2015

ചുവന്ന പൂക്കൾ

ചുവന്ന പൂക്കൾ 

പ്രതികാരത്തിന്റെ ഇഴ പിരിച്ച് ഒരു കയറുണ്ടാക്കി
പ്രണയത്താൽ ഒരു കുടുക്കിട്ട്
ചുംബനങ്ങളാൽ മിഴികൾ പൊത്തി
കാമത്തെ അവൾ തൂക്കിലേറ്റി .....
പിന്നെ പുലർന്നപ്പോൾ
കാറ്റാടി മരത്തിൽ നിറയെ
ഹൃദയത്തിന്റെ ആകൃതിയിൽ
ചുവന്ന പൂക്കൾ....
പൂക്കളിൽ തേൻ മധുരമല്ല
അവഗണിക്ക പെട്ടവളുടെ
കണ്ണ് നീരുപ്പ്.....

8 comments:

  1. വായിച്ചു.
    കൊള്ളാം, ആശംസകള്‍

    ReplyDelete
  2. പ്രതികാരത്തിനു വഴികള്‍ പലവിധം..അല്ലെ..

    ReplyDelete
  3. നന്ദി സുഹൃത്തേ..

    ReplyDelete
  4. മൂര്‍ച്ചയുള്ള വരികള്‍.......
    നേര്‍ച്ചയുള്ള വാക്കുകള്‍ ......
    ആശംസകൾ നേരുന്നു......

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...