Wednesday, March 26, 2014

എത്രയൊക്കെ കൈവഴികൾ ഉണ്ടായാലും ഒടുവിൽ സാഗരത്തിലേയ്ക്ക് ഒഴുകി ലയിക്കുന്ന നദിയുടെ നിയമം പോലെ ആത്മാവ് ഒന്നായി തീരും പോലെ ചിലതുണ്ട്..കാലത്തിനും ഭാഷയ്ക്കും ജാതിയ്ക്കും ഉപരി എല്ലാ ബന്ധങ്ങള്ക്കും ബന്ധനങ്ങൾക്കും അതീതമായി മഴനീരിൽ അലിഞ്ഞലിഞ്ഞു ഇല്ലാതായ മിഴിനീരു പോലെ...ഓർക്കുമ്പോൾ തന്നെ മനസ്സ് നിറയുകയും മിഴികൾ തിളങ്ങുകയും ചെയ്യുന്ന പേരറിയാ പൂവുകളുടെ സുഗന്ധം...അകലത്തുആണെങ്കിലും അടുത്തറിയുന്ന നിശ്വാസങ്ങൾ ....മുടിയിഴകളിൽ വിരൽതുമ്പിലൂടെ അറിയുന്ന വാത്സല്യം......ഓരോ കാഴ്ചയിലും ഓരോ ഓരോ അപൂർവ്വതകൾ..... ഏതോ ജാലക വിരിയ്ക്കപ്പുറത്തു നിന്നും എനിയ്ക്കായി മാത്രമുള്ള ഗന്ധർവഗീതികൾ....സാരമുള്ളവയേം സാരമില്ലാതാക്കുന്ന സാന്ത്വന മന്ത്രം....പേരിട്ടു വിളിയ്ക്കാൻ ആവാതെ പോകുന്ന ചില ബന്ധങ്ങൾ.....കാഴ്ചയ്ക്കുമപ്പുറം കേട്ടറിവിന്റെ നേരിൽ നന്മ നിറഞ്ഞ ഒരു മന്ദഹാസം .........

4 comments:

  1. കവിതപോലെ വാക്കുകള്‍!

    ReplyDelete
  2. സാരമുള്ളതിനേയും സാരമില്ലാതാക്കുന്ന വാക്കുകള്‍......
    ബന്ധങ്ങള്‍ സ്വാന്ത്വനങ്ങളാകുന്ന മായാജാലം...
    ഹൃദയം തൊടുന്ന വാക്കുകള്‍
    ആശംസകൾ നേരുന്നു......

    ReplyDelete
  3. അങ്ങനെ ചിലത് അനുഭവം..ഒറ്റയ്ക്കാവുമ്പോൾ കൈകൊണ്ട് ചേർത്ത് നിർത്തുന്ന സ്നേഹത്തിലും വലുത് ആൾകൂട്ടത്തിൽ മനസ്സ്കൊണ്ട് കൂടെ നിൽക്കുന്ന സ്നേഹം തന്നെ..

    ReplyDelete

പറഞ്ഞോളൂ...ഞാനിവിടെയുണ്ട്...