
കുളിരാര്‍ന്ന രാവില്‍ ഒരുനാളില്‍ നീയെന്റെ
കിളിവാതിലിലൂടൊന്നെത്തി നോക്കി....
മണിവേണു നാദം പോലെ നിന് മൊഴികളും
മണിനൂപുരധ്വനിക്കൊത്ത സ്മിതവും...
ഹിന്തോളരാഗതിലാദ്യമായ് നീയെന്റെ
ഹൃത്താളഗതിക്കൊത്താദ്രമായ് മൂളി..
ശംഖോലും പിന് കഴുത്തിലാദ്യസ്പര്ശം
ശംഖമുഖരിതമായെന്നന്തരംഗം ....
എന്‍ കപോലങ്ങളില്‍ നിൻ തെന്നല്‍ നിശ്വാസം
എന്‍ കരളില്‍ നിന്നാരോമല് കിളികൊഞ്ചലുകള്‍
കവിതപോലെ തളിര്‍ത്ത ഞാന്‍ നിന് പ്രണയ-
കവിതയിലേകാന്തതാരമായി.....
ഗഗന വിശാലം നിന് പ്രണയ സ്വപ്നങ്ങള്‍
ഗഹനസുന്ദരമാം നിന് കാല്പനികതകള്
അതീതകാലം മുതല്ക്കുള്ള പ്രണയമായ്
അനാധിയോളമൊഴുകുന്ന അരുവിയായ്
എണ്ണിയാലൊടുങ്ങാത്ത സാന്ത്വന സ്മരണയായ്
എന്നും നിന് കവിതയിലെകത്തുന്ന പ്രണയമായ്
ആദ്യ പ്രണയത്തിന് പൂന്തെന്നലായ്
ആരോരുമറിയാതെനീയെന് രജനീ നിലാവായ്.......
വരികള്‍ കൊള്ളാം
ReplyDeleteഗഗന വിശാലം നിന് പ്രണയ സ്വപ്നങ്ങള്‍....
ReplyDeleteഅടുത്തറിയുന്നതുവരെ അതക്കരെപ്പച്ച.
ReplyDeleteരുചിച്ചറിയുന്നതു വരെ പ്രണയം മധുരതരമാണ്.
തൊട്ടറിയുന്നതു വരെ ഹര്ഷപുളകവും
നാസികത്തുമ്പെത്തുവോളം അതൊരു സുഗന്ധവും.
പക്ഷേ,
മരണത്തോളം അതില്ലാതെ ജീവിതവും ഇല്ല
അല്ലേ?
adya prnayam sundaram...ummmm
ReplyDeleteവരികള്‍ മനോഹരം
ReplyDeleteആശംസകള്‍
sree,samantharan,juliya,arun...
ReplyDeletevannathinum parichayappettathinum nandi...
thutarnnum sahakaranam prathiikshikkunnu...
ആദ്യ പ്രണയം സഫല പ്രണയം ആകട്ടെ...
ReplyDelete“അനാധി” അല്ല അനാദി ആണോ ശരി?
ReplyDeleteകവിത വളരെ നന്നായിരിക്കുന്നു.
കവിതപോലെ തളിര്‍ത്ത ഞാന്‍ നിന് പ്രണയ-
ReplyDeleteകവിതയിലേകാന്തതാരമായി.....
വളരെ മനോഹരമായിരിക്കുന്നു.
നല്ല വരികള്‍ ചന്തമുള്ള രചന സ്വഭാവം
നന്മകള് നേര്‍ന്നു കൊണ്ടു
കുമാരന്..താങ്കള്‍ പറഞ്ഞതാണ് ശരി....
ReplyDeleteപാവപ്പെട്ടവന്,വന്നതില്‍ ഒത്തിരി സന്തോഷം...
നന്മ നിറഞ്ഞ ഒരു മനസ്സിനു മാത്രമേ ആശീര്‍വദിക്കാന്‍ കഴിയൂ....
"അതീതകാലം മുതല്ക്കുള്ള പ്രണയമായ്
ReplyDeleteഅനാധിയോളമൊഴുകുന്ന അരുവിയായ്
എണ്ണിയാലൊടുങ്ങാത്ത സാന്ത്വന സ്മരണയായ്"
വാക്കുകള്‍ വരികളായ്,വരികള്‍ കവിതകളായ്
കവിതകള്‍ മനസ്സിന്റെ പ്രതിഫലനങ്ങലായ്
അനാദി കാലത്തോളം നിറഞൊഴുകാന്‍
സര്വേശ്വരന് അനുഗ്രഹിക്കട്ടെ.
നന്മകള് നേര്‍ന്നു കൊണ്ട്....
പ്രണയം മേഘം പോലെയാണ്ചിലപ്പള് അത് നമ്മുടെ നോട്ടത്തിനു ചാരുതയേകുന്നുചിലപ്പോള് അത് നമ്മുടെ ഹൃദയത്തിനു തണലേകുന്നുചിലപ്പോള് അത് നമ്മുടെ ഉടലിനു കുളിര്‍മ യ്യായ് പെയ്തിറങ്ങുന്നു.,
ReplyDelete